അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശീതള്‍ ശ്യാം

0
161

ലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും ട്രാന്‍സ് മോഡലുമായ ശീതള്‍ ശ്യാം. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെയാണ് ശീതള്‍ ശ്യാം വിമര്‍ശനമുന്നയിച്ചത്. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് ശീതള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ഫേസ്ബുക്കിലെഴുതിയ കുറിപ്പ്….

ആഭാസം സിനിമയില്‍ബാംഗ്ലൂര്‍ വര്‍ക്ക് ചെയുമ്പോള്‍ ആണ് ഇയാള്‍ ഞാന്‍ ഇരിക്കെ ഒരു നടിയോടു മോശം വര്‍ത്താനം പറയുകയും ഞങ്ങള്‍ അയാളെ തിരുത്തി സംസാരിക്കാന്‍ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത് പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാന്‍ നോക്കുകയും മീടു ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു അന്ന് ആ നടിക്കൊപ്പം ഞാന്‍ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാന്‍ ശ്രമിച്ചു പിന്നീട് അപ്പന്‍ സിനിമയില്‍ വര്‍ക്ക് ചെയുമ്പോള്‍ എന്നെ ഇയാള്‍ കാണുകയും അപ്പോള്‍ അയാള്‍ ഒരു കമെന്റ് പറഞ്ഞു ഓ,… ഡബ്ലുസിസി ആളുകള്‍ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ അതെ സെറ്റില്‍ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോള്‍ (ഇന്ന് അയാള്‍ക്കൊപ്പം അവാര്‍ഡ് വാങ്ങിയ നടി )മൊബൈല്‍ ഫോണ്‍ ഉപോയിഗിച്ചു അവരുടെ ഉറക്കം ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചു ഞാനും കൂടെ ഉണ്ടായിരുന്ന ഹെയര്‍ സ്‌റ്റൈല്‍ ചെയണ പെണ്‍ കൂട്ടിയും കൂടി അവരെ ഉറക്കത്തില്‍ നിന്നും വിളിച്ചു അവര്‍ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു അപ്പോ അയാള്‍ ഇളിച്ചു തമാശ ചെയ്തത് ആണെന്നു പറഞ്ഞു അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു അയാള്‍ എന്തൊക്കയോ പറഞ്ഞു റൂമില്‍ നിന്നു പോയി ടേക്ക് സമയം പോലും മദ്യ ലഹരി യില്‍ ഉള്ള ഇയാള്‍ ഒരു ദിവസം അയാള്‍ക് പരിജയം ഉള്ള ട്രാന്‍സ് വുമണ്‍ വ്യക്തി യുടെ നമ്പര്‍ എന്റെ അടുത്ത് ചോദിക്കാന്‍ മടിയായി മേക്കപ്പ് ആര്ടിസ്‌റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു ഞാന്‍ മേക്കപ്പ് ആര്‍ടിസ്റ്റി നോട് ചോദിച്ചു അയാള്‍ക്കു എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ. ഇതിനുപോലും നാണം ആയി നില്‍ക്കുന്ന ഒരാളോണോ, അയാള്‍ അതോ അഭിനയിക്കാണോ അയാള്‍ ഓരേ സമയം ക്യാമറ ക്ക് മുന്‍പില്‍ ജീവിതത്തില്‍ അഭിനയിക്കുന്ന യഥാര്‍ത്ഥ കലാകാരന്‍ ആര്‍ടിസ്‌റ് ബേബി അയാള്‍ക്കു കൊടുകേണ്ടത് ആണ്‍ പ്രതിമ അല്ല

തങ്കന്‍ ചേട്ടന്റെ…,,,,,പറഞ്ഞാല്‍ കൂടിപ്പോകും,,മലരേ നിന്നെ കാണാതിരുന്നാല്‍,,, .. എന്നാണ് കുറിപ്പില്‍ പങ്കുവെച്ചത്.

 

അതേസമയം, പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. അലന്‍സിയര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനായി ഓടിയതായിരുന്നു ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു ആ അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോട് പറയാമായിരുന്നു, ഇപ്പോള്‍ സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം, ഇത് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടനുള്ള പുരസ്‌കാരം എല്ലാവര്‍ക്കും കിട്ടും.

എന്നാല്‍ സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്കു സ്വര്‍ണത്തിലെങ്കിലും പൊതിഞ്ഞ പ്രതിമ തരണം. എനിക്കും കുഞ്ചാക്കോ ബോബനും ഇരുപത്തയ്യായിരം രൂപയെന്നുപറഞ്ഞു അപമാനിക്കരുത്. ഞങ്ങള്‍ക്കും പൈസയൊക്കെ കൂട്ടണം. അത് ഞാന്‍ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷിനോട് പറയുകയാണ്.

ഒരു അഭ്യര്‍ത്ഥനകൂടി എനിക്ക് പറയാനുണ്ട്. ഈ പെണ്‍ പ്രതിമ തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ളൊരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള പ്രതിമ തരണം. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാന്‍ കഴിയുന്നോ, അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.” എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.

അതേസമയം,നിരവധി പേരാണ് അലന്‍സിയറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നടനെതിരെ സോഷ്യല്‍മീഡിയയിലൂടെയാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭാഗ്യലക്ഷ്മി, ശ്രുതി ശരണ്യം തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here