തനിക്കെതിരെ പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഷിയാസ് കരിം. റിയാലിറ്റി ഷോകളിലൂടെ സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുള്ള താരത്തിനെ മലയാളികള്‍ക്കും
സുപരിചിതനാണ് . മോഡലും അഭിനേതാവുമായ ഷിയാസ് വിവാഹിതനാകുകയാണ്. വെല്‍കം ടു മൈ ലൈഫ് എന്ന തലക്കെട്ടോടെയാണ് ഷിയാസ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ദന്ത ഡോക്ടറായ റെഹാനയാണ് വധു.
View this post on Instagram
വിവാഹനിശ്ചയത്തിന്റെ വീഡിയോയും ഷിയാസിന്റെ അക്കൗണ്ടിലുണ്ട്. വധു റെഹാനയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്നെന്നേക്കുമായുള്ള തുടക്കം. സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം’ എന്ന കുറിപ്പും രഹ്നയുടെ ചിത്രത്തിനൊപ്പമുണ്ട്.
View this post on Instagram
കഴിഞ്ഞ മാസം 20നായിരുന്നു വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് അറിയിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തുന്നത്. ഇതെപ്പോള്‍ സംഭവിച്ചു, ഒന്നും അറിഞ്ഞില്ലല്ലോ എന്നെല്ലാം നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. പേളി മാണി കമന്റിലൂടെ ഷിയാസിന് ആശംസകള്‍ നേര്‍ന്നു. ‘എന്നാലും നമ്മളെ വിളിച്ചില്ല’ എന്ന പരിഭവമായിരുന്നു ശ്രീനിഷ് അരവിന്ദിന്റെ കമന്റ്.
വിവാഹ നിശ്ചയത്തിന് രാജകീയ ലുക്കില്‍ ആണ് ഇരുവരും വേദിയില്‍ എത്തിയിരുന്നത്. പച്ചയും നീലയും കളര്‍ന്ന ചേര്‍ന്ന ടീല്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു രഹ്നയുടെ ഔട്ട്ഫിറ്റ്. സില്‍വര്‍ വര്‍ക്കായിരുന്നു ലെഹങ്കയുടെ പ്രത്യേകത. ഒപ്പം സില്‍വര്‍ നിറത്തിലുള്ള ആഭരണങ്ങളും ഉപയോഗിച്ചു. കടുംനീല നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു ഷിയാസ് കരീമിന്റെ ഔട്ട്ഫിറ്റ്.
View this post on Instagram
അതേസമയം, ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന പരുപാടിയില്‍ കൂടിയാണ് താരത്തിനെ കൂടുതല്‍ ആളുകള്‍ അറിയുന്നത്. വളരെ പെട്ടന്ന് തന്നെ ഷിയാസ് പ്രേഷകരുടെ ശ്രദ്ധ നേടുകയും ആരാധകരെ സ്വന്തമാക്കുകയൂം ചെയ്തു.