സമൂഹമാധ്യമങ്ങളില്‍ സജീവമായതിനെക്കുറിച്ച് സോഷ്യല്‍മീഡിയ താരം മുഹമ്മദ് ജാസില്‍

0
258

സോഷ്യല്‍മീഡിയയില്‍ സജീവമായതിനെക്കുറിച്ച് മുഹമ്മദ് ജാസില്‍.മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സോഷ്യല്‍മീഡിയയില്‍ എത്തിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞത്.

സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്ക് സുപരിചിതനാണ് മുഹമ്മദ് ജാസില്‍. എല്ലാവരും വിളിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നതും ജാസില്‍ ജാസി എന്ന പേരിലാണ്. മലപ്പുറം കുറ്റിപ്പുറമാണ് സ്വദേശം. ടിക്ടോക് കാലംതൊട്ടാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

നിരവധി വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുവെ മേക്കപ്പ് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ജാസിലിന് അതുകൊണ്ട് തന്നെ വലിയ രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടി വരാറുണ്ട്. നടപ്പിലും പെരുമാറ്റത്തിലും സ്‌ത്രൈണതയുണ്ടെന്ന് പറഞ്ഞാണ് സോഷ്യല്‍മീഡിയ വഴി ജാസിലിന് ഏറെയും സൈബര്‍ ആക്രമണങ്ങള്‍ ലഭിക്കുന്നത്.

മുഹമ്മദ് ജാസിലിന്റെ വാക്കുകള്‍

ആദ്യം സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ എനിക്ക് പേടിയായിരുന്നു. എനിക്ക് ഇപ്പോഴും എഫ് ബി അക്കൗണ്ട് ഇല്ല. എന്തെങ്കിലും തുടങ്ങണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ടിക് ടോക്ക് വരുന്നതിന് മുന്‍പ് മ്യൂസിക്കലി, ഡബ്മാഷില്‍ ഒക്കെ ചെറിയ ചെറിയ വീഡിയോസ് ചെയ്തത്.

ചെറിയ രീതിയില്‍ വൈറലാവാന്‍ തുടങ്ങി. എല്ലാവരും ആണ്‍കുട്ടികളുടെ വീഡിയോ ചെയ്ത് തുടങ്ങിയപ്പോള്‍ ആണ്‍കുട്ടിയായിട്ട് തന്നെ പെണ്‍കുട്ടിയുടെ ശബ്ദമെടുത്താല്‍ ആള്‍ക്കാരുടെ പ്രതികരണം അറിയാന്‍ വേണ്ടിയാണ് ചെയ്തത്. ആദ്യമൊക്കെ നല്ല പ്രതികരണമായിരുന്നു.

ആ വീഡിയോകള്‍ തുടര്‍ച്ചയായി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വിമര്‍ശനങ്ങളായി മാറി. പിന്നെ സൈബര്‍ അറ്റാക്കിലേക്ക് വരെയെത്തി. അതിന് ശേഷം ടിക്ടോക്ക് വരെ വേണ്ടെന്ന് വെച്ചു. മാനസിക ബുദ്ധിമുട്ടായപ്പോഴാണ് ടിക്ടോക്ക് വേണ്ടെന്ന് വെച്ചത്.

പക്ഷേ കൂട്ടുകാര്‍ പറഞ്ഞു, നീ എന്തിന് വേണ്ടെന്ന് വെയ്ക്കുന്നത്. നിന്റെ ഇഷ്ടമാണെങ്കില്‍ ചെയ്യു, എന്തിനാണ് വേണ്ടെന്ന് വെയ്ക്കുന്നത്. ഇപ്പോഴും പ്രശ്‌നങ്ങളുണ്ട് അതൊന്നും ഇപ്പോള്‍ ശ്രദ്ധിക്കാതെ എന്റേതായ വഴികളിലൂടെ സഞ്ചരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here