ചിലര്‍ തള്ളി മറിക്കും എന്നാല്‍ ഈ സിനിമയ്ക്ക് അതിന്റെ ആവശ്യമില്ലെന്ന് കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. ടിനു പാപ്പച്ചന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ചാവേര്‍. ആന്റണി വര്‍ഗീസ് പെപ്പെ, അര്‍ജുന്‍ അശോകന്‍ എന്നീ താരങ്ങളും ചാവേറിന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍…
ചിലര്‍ തള്ളി മറിക്കും എന്നാല്‍ ഈ സിനിമയ്ക്ക് അതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
അരുണ്‍ പറഞ്ഞ വാക്കുകള്‍….
സിനിമ നമ്മള്‍ എന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ തരത്തിലുള്ള പബ്ലിസിറ്റി സ്റ്റണ്ട് ചെയ്താലും എന്ത് ചെയ്താലും ആദ്യ രണ്ട് ഷോകള്‍ സിനിമയുടെ വിധി തീരുമാനിക്കും. മലാള സിനിമയിലെ, ആദ്യദിനത്തിലെ ഷോ, ഉദാഹരണത്തിന് 2018ലെ ആദ്യ ഷോയ്ക്ക് 6% ആളുകള്‍ ഉണ്ടായിരുന്നുള്ളു. വലി ഇനിഷ്യലൊന്നുമുണ്ടായിരുന്നില്ല. വൈകുന്നേരം ഒമ്പത് മണിയുടെ ഷോയായപ്പോള്‍ കേരളംമുഴുവനും പബ്ലിസിറ്റിയുണ്ടായിരുന്നു. ആര്‍ടിസ്റ്റുകളോ, മീഡിയയോ പറഞ്ഞിട്ടുള്ള കാര്യമല്ലായിരുന്നു.
പ്രേക്ഷകരുടെ ആദ്യദിനത്തില്‍ തീയേറ്ററില്‍ വന്നപ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റിയാണ്. ഈ മൗത്ത് സിറ്റിയാണ് സിനിമയുടെ വിജയ പരാജയ കാരണങ്ങള്‍. നന്നായാല്‍ നന്നായെന്നും മോശമായാല്‍ മോശമായതെന്നും ആദ്യ പ്രേക്ഷകര്‍ക്ക് വരുന്ന റിവ്യുവാണ് സിനിമയുടെ ജയ പരാജയങ്ങളെ തീരുമാനിക്കുന്നത്. ഒരു മോശം സിനിമയെ ഒരാളും റിവ്യു ചെയ്ത് സൂപ്പര്‍ ഹിറ്റാക്കാന്‍ സാധിക്കില്ല.
ഒരു സിനിമയെ പ്രോമോഷന്‍ ചെയ്യുന്നത് ഒരു സിനിമ വരുന്നുണ്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണ്. വിജയിപ്പിക്കാനെന്നും സാധിക്കില്ല. അത് പ്രേക്ഷകര്‍ തീരുമാനിക്കേണ്ട കാര്യമാണ്. അതിന് ഏറ്റവും നല്ല കാര്യം വേര്‍ഡ് ഓഫ് പബ്ലിസിറ്റി തന്നെയാണ്. അതിന് എന്തും ചെയ്താലും തല കുത്തിമറിഞ്ഞാലും ശരിയാകില്ല. ഞങ്ങള്‍ ആദ്യം തന്നെ പ്രോമോഷന്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ സിനിമ തീയേറ്ററികളിലെത്തുന്നുണ്ട് അറിയിക്കാന്‍ വേണ്ടിയാണെന്ന് ഉറപ്പിച്ചിരുന്നു. സിനിമ കാണണോ, വിജയിപ്പിക്കണമോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കേണ്ട കാര്യമാണ്.
അതേസമയം,കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നുണ്ട്.ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റില്‍ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.
രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പുറത്ത് വിടാറുള്ളത്. ഇതിനു മുന്‍പ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേര്‍ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകര്‍ക്ക് മനസിലായത്.മുടി പറ്റവെട്ടി, കട്ടത്താടിയില്‍, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചന്‍ ലുക്ക് ഔട്ട് നോടീസില്‍ പ്രത്യക്ഷപ്പെട്ടത്.
ചാക്കോച്ചന്റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിമിഷനേരംകൊണ്ടാണ് വൈറല്‍ ആയത്. അന്ന് മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും വിശേഷങ്ങള്‍ക്കുമായി കാത്തിരുന്നത്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. അജഗജാന്തരം എന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റ് ചിത്രത്തിലൂടെ സംവിധായകന്‍ ടിനു പാപ്പച്ചന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
അതുകൊണ്ട് തന്നെയാണ് ‘ചാവേര്‍’ സിനിമക്ക് റിലീസിന് മുന്‍പേ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. മാത്രമല്ല ആദ്യമായാണ് കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.