ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം നടൻ മോഹൻലാലിന്. അഭിനയ മേഖലയിലെ മികവിന് ആണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്ക്കാരം സമ്മാനിക്കും. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
അതേസമയം നടന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ബറോസ്.ഓണം റിലീസായി ചിത്രം സെപ്റ്റംബർ പന്ത്രണ്ടിന് തിയറ്ററുകളിലെത്തും.നേരത്തെ മാർച്ച് ഇരുപത്തിയെട്ടിനാണ് ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.എന്നാൽ സാങ്കേതിക കാരണങ്ങളാൽ റിലീസ് തിയ്യതി മാറ്റിവെക്കുകയായിരുന്നു.പുതിയ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.
ജിജോ പുന്നൂസിന്റെ ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയാണ് ബാറോസ്.സിനിമയുടെ തിരക്കഥയൊരുക്കുന്നതും ജിജോ പുന്നൂസ് തന്നെയാണ്. കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണെങ്കിലും 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായി അദ്ദേഹം സംവിധായകന്റെ കുപ്പായമണിയുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.
വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.യഥാർത്ഥ അവകാശിക്കായി നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് മുൻപിലേക്ക് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് സിനിമയുടെ പ്രമേയം.ശേഷം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ താനാണെന്ന് പറഞ്ഞ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.3 D സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ച് തയ്യാറാക്കിയ സിനിമയിൽ മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഉപയോഗിക്കുന്നുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇത് വ്യക്തമാക്കുന്ന ചില ലൊക്കേഷന്‍ ചിത്രങ്ങളും മറ്റും പുറത്തെത്തിയിരുന്നു. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യമായി പരീക്ഷിച്ചത്.മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും അമേരിക്ക, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട് .വാസ്‌കോ ഡ ഗാമയായി സ്പാനിഷ് നടന്‍ റഫേല്‍ അമാര്‍ഗോയും ഭാര്യയായി പാസ് വേഗയും അഭിനയിക്കുന്നുണ്ട്.