സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് വൈകിട്ട്

0
198

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് നടക്കും.വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി 47 കലാ പ്രതിഭകള്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിക്കുക.

‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിക്കും. ‘രേഖ’യിലെ പ്രകടനത്തിനാണ് വിന്‍സിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം. ‘ന്നാ താന്‍ കേസ് കൊട്’ ആണ് ആണ് മികച്ച ജനപ്രിയ ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു.

അറിയിപ്പ് ചിത്രത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് മഹേഷ് നാരായണന്‍ ഏറ്റുവാങ്ങും. ന്നാ താന്‍ കേസ് കൊട് സിനിമയുടെ മികച്ച തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ്. ഇതേ ചിത്രത്തിന് വേണ്ടി മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ഡോണ്‍ വിന്‍സെന്റിനാണ് ലഭിക്കുക.

മികച്ച സംഗീത സംവിധായകനായി തെരെഞ്ഞെടുത്തത് എം. ജയചന്ദ്രനാണ്. കപില്‍ കബിലനും മൃദുല വാരിയറും ആണ് മികച്ച ഗായകനും ഗായികയും. മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് റഫീഖ് അഹമ്മദ് ഏറ്റുവാങ്ങും. ഷാഹി കബീര്‍ മികച്ച നവാഗത സംവിധായകനാണ്.പല്ലൊട്ടി 90 കിഡ്‌സ് ആണ് മികച്ച കുട്ടികളുടെ ചിത്രം.

ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രന് മുഖ്യമന്ത്രി സമ്മാനിക്കും. പുരസ്‌കാര വിതരണത്തിന് ശേഷം പിന്നണിഗായകര്‍ നയിക്കുന്ന സംഗീതപരിപാടി ഉണ്ടായിരിക്കും.

അവാര്‍ഡുകള്‍ ഇങ്ങനെ
മികച്ച ചിത്രം- നന്‍ പകല്‍ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
നടന്‍ – മമ്മൂട്ടി (നന്‍ പകല്‍ നേരത്ത് മയക്കം)
നടി- വിന്‍സി അലോഷ്യസ് (രേഖ)
നടന്‍ (സ്‌പെഷ്യല്‍ ജൂറി)-കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍ (എന്നാ താന്‍ കേസ് കൊട്, അപ്പന്‍)
സ്വഭാവനടി- ദേവി വര്‍മ (സൗദി വെള്ളക്ക)
സ്വഭാവനടന്‍- പി.പി. കുഞ്ഞിക്കൃഷ്ണന്‍ (എന്നാ താന്‍ കേസ് കൊട്)
സംവിധാനം (പ്രത്യേക ജൂറി) – വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും
സംവിധായകന്‍- മഹേഷ് നാരായണന്‍ (അറിയിപ്പ്)
രണ്ടാമത്തെ ചിത്രം- അടിത്തട്ട്
തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – രാജേഷ് കുമാര്‍, തെക്കന്‍ തല്ലുകേസ്
തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, എന്നാ താന്‍ കേസ് കൊട്
ക്യാമറ- മനേഷ് മാധവന്‍, ചന്ദ്രു സെല്‍വരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
കഥ- കമല്‍ കെ.എം (പട)
സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം- ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)
കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്
ബാലതാരം പെണ്‍- തന്മയ (വഴക്ക്)
ബാലതാരം ആണ്‍ -മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
നവാഗത സംവിധായകന്‍- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം- എന്നാ താന്‍ കേസ് കൊട്
നൃത്തസംവിധാനം- ഷോബി പോള്‍രാജ് (തല്ലുമാല)
വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണന്‍ -സൗദി വെള്ളക്ക
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവ്യര്‍ (ഭീഷ്മപര്‍വം)
ശബ്ദരൂപകല്പന- അജയന്‍ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം -വിപിന്‍ നായര്‍ (എന്നാ താന്‍ കേസ് കൊട്)
കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍ (എന്നാ താന്‍ കേസ് കൊട്)
ചിത്രസംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)
ഗായിക- മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)
ഗായകന്‍- കപില്‍ കബിലന്‍ (കനവേ, പല്ലൊട്ടി 90സ് കിഡ്)
സംഗീതസംവിധായകന്‍ (ബി.ജി.എം)- ഡോണ്‍ വിന്‍സെന്റ് (എന്നാ താന്‍ കേസ് കൊട്)
സംഗീതസംവിധായകന്‍- എം. ജയചന്ദ്രന്‍ (മയില്‍പ്പീലി, ആയിഷാ)
ഗാനരചയിതാവ്- റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)
സിങ്ക് സൗണ്ട് -വൈശാഖ് പി.വി-(അറിയിപ്പ്)
ഡബ്ബിങ് ആണ്‍- ഷോബി തിലകന്‍ 19-ാം നൂറ്റാണ്ട്
ഡബ്ബിങ് പെണ്‍ -പോളി വല്‍സന്‍ – സൗദി വെള്ളക്ക
വിഷ്വല്‍ എഫക്ട്‌സ് -അനീഷ്, സുമേഷ് ഗോപാല്‍ (വഴക്ക്)
ചലച്ചിത്രഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങള്‍- സി.എസ്. വെങ്കിടേശ്വരന്‍
ചലച്ചിത്രലേഖനം- പുനസ്ഥാപനം എന്ന നവേന്ദ്രജാലം-സാബു പ്രവദാസ്

LEAVE A REPLY

Please enter your comment!
Please enter your name here