സുനില്‍ അരവിന്ദ് തമിഴില്‍ ആദ്യമായി നിര്‍മ്മിക്കുന്ന വെള്ളിമേഘത്തിന്റെ പൂജ കൊച്ചിയില്‍

0
257

ജെറ്റ് മീഡിയ പ്രൊഡഷന്‍ ഹൗസിനു വേണ്ടി സുനില്‍ അരവിന്ദ് തമിഴില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് വെള്ളിമേഘം. പ്രശസ്ത സംവിധായകന്‍ സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കളമശ്ശേരി, പിഡബ്‌ളു ഡി ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്നു. ഹൈബി ഈഡന്‍ എം.പി ഭദ്രദീപം തെളിയിച്ചു. ഓഡിയോ റിലീസ്, ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള നിര്‍വ്വഹിച്ചു.

ടൈറ്റില്‍ ലോഞ്ചിംഗ് ബി.ജെ.പി സംസ്ഥാന വൈ. പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അതിനൊടൊപ്പം സ്വിച്ചോണ്‍ നടി ചാര്‍മ്മിള, നടന്‍ അരുണ്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.വിജയ് ഗൗരീഷ്, തലൈവാസന്‍ വിജയ്, സുബ്രഹ്‌മണ്യപുരം വിചിത്രന്‍ ,ചാര്‍മ്മിള, സുനില്‍ അരവിന്ദ് ,രൂപേഷ് ബാബു, ഷമ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചെന്നൈയിലും, കേരളത്തിലുമായി നവംമ്പര്‍ 18-ന് വെള്ളിമേഘത്തിന്റെ ചിത്രീകരണം തുടങ്ങും.

സഹനിര്‍മ്മാണം ചെയ്യുന്നത് സലോമി ജോണി പുലിതൂക്കിലും പി.ജി.രാമചന്ദ്രനുമാണ്. കഥ യധുകൃഷ്ണന്‍, തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത് കോവൈ ബാലുവാണ്. ടോണ്‍സ് അലക്‌സാണ് ക്യാമറ ചലിപ്പിക്കുന്നത്.

എഡിറ്ററായി പ്രവര്‍ത്തിക്കുന്നത് ഹരി ജി.നായര്‍, ഗാനങ്ങള്‍ അജു സാജന്‍, സംഗീതം സായി ബാലന്‍, ആര്‍ട്ട് ഷെറീഫ് സി.കെ. ഡി.എന്‍, വി.എഫ്.എക്‌സ് റിജു പി.ചെറിയാന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ നസീം കാസീം, മേക്കപ്പ് ശാരദ പാലത്ത്, കോസ്റ്റ്യൂം വിനീത രമേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷജിത്ത് തിക്കൊടി, കോ. ഡയറക്ടര്‍ പ്രവീനായര്‍, മാനേജര്‍ ആദിന്‍ രാജ് അമ്പലത്തില്‍, പബ്‌ളിസിറ്റി ഡിസൈന്‍ ആഗസ്റ്റിസ്റ്റുഡിയോ, സ്റ്റില്‍ പ്രശാന്ത് ഐഡിയ, പി.ആര്‍.ഒ അയ്മനം സാജന്‍

 

അതേസമയം,സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ അപ്പാനി ശരത്ത് നായകനായെത്തുന്ന പോയിന്റ് റേഞ്ചാണ് ഇനി തീയേറ്ററുകളിലേക്കെത്താനുള്ള സിനിമ.ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ശരത് അപ്പാനിയുടെ ‘ആദി ‘ എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകര്‍ക്കു സമ്മാനിക്കുക.

ശരത് അപ്പാനിയ്ക്കു പുറമെ റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ ( ഗാവന്‍ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മിഥുന്‍ സുബ്രന്റെ കഥയ്ക്ക് ബോണി അസ്സനാര്‍ തിരക്കഥ രചിച്ചിരിക്കുന്നു. ടോണ്‍സ് അലക്സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. സഹനിര്‍മ്മാണം സുധീര്‍ ത്രീഡി ക്രാഫ്റ്റ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും, അജു സാജനും ചേര്‍ന്നാണ്. ഇവരുടെ വരികള്‍ക്ക് പ്രദീപ് ബാബു, ബിമല്‍ പങ്കജ്, സായി ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈണം പകര്‍ന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ‘കുളിരേ കനവേ’ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ഫ്രാന്‍സിസ് ജിജോ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിമല്‍ പങ്കജ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here