‘വിവാഹമോചിതയായോ?’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നടി സ്വാതി റെഡ്ഡി നല്‍കിയ മറുപടിയാണ് പ്രേക്ഷകരുടെ കയ്യടി നേടുന്നത്. ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ലെന്നും മറുപടി പറയില്ല എന്നതു തന്നെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരമെന്നും സ്വാതി റെഡ്ഡി പറഞ്ഞു. പുതിയ ചിത്രമായ ‘മന്ത് ഓഫ് മധു’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിവാഹമോചന അഭ്യൂഹങ്ങളില്‍ പ്രതികരിക്കാമോ എന്ന് ചോദിച്ചത്.
”ഞാന്‍ ഇതില്‍ പ്രതികരണം തരില്ല. ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത് പതിനാറാം വയസ്സിലാണ്, അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ എന്നെ എയറില്‍ കയറ്റിയേനെ. കാരണം എങ്ങനെ പെരുമാറണം എന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല.
ഒരു നടിയെന്ന നിലയില്‍ എനിക്ക് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല.” സ്വാതി റെഡ്ഡി പറഞ്ഞു.
മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റാണ് വികാസ്. പൊതു സുഹൃത്തു വഴി പരിചയപ്പെട്ട ഇരുവരും അധികം വൈകാതെ പ്രണയത്തിലാവുകയായിരുന്നു. 2018 ഓഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. പിന്നീട് കൊച്ചിയില്‍ വിരുന്നും ഒരുക്കിയിരുന്നു.
Actress #Swathi Takes up Probing Questions on Divorce!!#MonthOfMadhu pic.twitter.com/QxuNP5MgA8
— AndhraBoxOffice.Com (@AndhraBoxOffice) September 26, 2023
മന്ത് ഓഫ് മധുവില്‍ പ്രധാന കഥാപാത്രമായി നവീന്‍ ചന്ദ്രയും എത്തുന്നു.സ്വാതി റെഡ്ഡിയും വികാസ് ബാസുവും വിവാഹിതരായത് 2018ലായിരുന്നു. പൈലറ്റാണ് വികാസ് വാസു. നേരത്തെയും സ്വാതി റെഡ്ഡി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അപ്പോഴും നടി സ്വാതി റെഡ്ഡി വിവാഹമോചിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ ആര്‍ക്കീവാക്കിയതാണ് എന്നായിരുന്നു അന്ന് സ്വാതി റെഡ്ഡി മറുപടി നല്‍കിയത്.
അതേസമയം, പതിനാറാം വയസ്സില്‍ ഒരു ടെലിവിഷന്‍ ഷോ ചെയ്തുകൊണ്ടാണ് സ്വാതി തന്റെ കരിയറിന് തുടക്കമിടുന്നത്.
ടെലിവിഷന്‍ ഷോയിലൂടെ കിട്ടിയ പ്രശസ്തി അവരെ സിനിമയിലെത്തിച്ചു. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പിന്നീട് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന സിനിമയിലൂടെയാണ് സ്വാതി താരമാകുന്നത്.
മലയാളി പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ട ഒരു താരമായ സ്വാതി റെഡ്ഡി ആമേനിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സ്വാതി റെഡ്ഡി ശോശന്ന എന്ന കഥാപാത്രമായിട്ടായിരുന്നു ഫഹദ് നായകനായ ആമേനില്‍ വേഷമിട്ടത്. ഫഹദിന്റെ സോളമന്റെ ജോഡിയായിരുന്നു സ്വാതിയുടെ കഥാപാത്രമായ ശോശന്ന. ചിത്രം സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു. തിരക്കഥ പി എസ് റഫീഖായിരുന്നു. അനില്‍ രാധാകൃഷ്ണ മേനോന്റെ സംവിധാനത്തിലുള്ള ചിത്രമായ ‘നോര്‍ത്ത് 24 കാത’ത്തിലും പ്രധാന കഥാപാത്രമായി സ്വാതി എത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള ‘ഡബിള്‍ ബാരലി’ലും വേഷമിട്ട സ്വാതി റെഡ്ഡി ജയസൂര്യ നായകനായ ‘തൃശൂര്‍ പൂര’ത്തിലും നായികയായി.വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.