ടി.എസ്. സുരേഷ് ബാബുവിന്റെ ഡിഎന്‍എ; ചിത്രം അടുത്ത മാസം തിയറ്ററുകളില്‍

0
154

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മിച്ച് ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎന്‍എ പ്രദര്‍ശനത്തിനൊരുങ്ങുന്നു. എ.കെ. സന്തോഷിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഇന്‍വസ്റ്റിഗേറ്റീവ് ആക്ഷന്‍ വയലന്‍സ് ചിത്രമാണിത്.

യുവനായകന്‍ അഷ്‌ക്കര്‍ സൗദാന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ലഷ്മി റായ്, ബാബു ആന്റണി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ് രവീന്ദ്രന്‍, ഇനിയ, ഗൗരി നന്ദാ, പൊന്‍ വണ്ണന്‍, റിയാസ് ഖാന്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണാ, രാജാ സാഹിബ് തുടങ്ങി വന്‍ താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഗാനങ്ങള്‍ – സുകന്യ, സംഗീതം – ശരത്, ഛായാഗ്രഹണം – രവിചന്ദ്രന്‍, എഡിറ്റിംഗ് – ജോണ്‍ കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അനില്‍ മേടയില്‍.

നിശ്ചല ഛായാഗ്രഹണം – ശാലു പേയാട്. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – ജസ്റ്റിന്‍ കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്. പിആര്‍ഒ- വാഴൂര്‍ ജോസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’ എന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് അഷ്‌ക്കര്‍. ‘ഡിഎന്‍എ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്‌ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായത്.

സോഷ്യല്‍ മീഡിയയില്‍ താരമായി മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്‌ക്കര്‍ സൗദാന്‍. അമ്മാവന്റെ അതേ ലുക്ക് തന്നെയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ അഷ്‌ക്കറിനെക്കുറിച്ചുള്ള കമന്റുകള്‍.”എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎന്‍എയുടെ അര്‍ഥം എന്താണെന്ന്. ഒരു നിമിഷം ഞാന്‍ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്‌സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.

കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടില്‍ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാന്‍. അങ്ങനെയുള്ള ഒരാള്‍ക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.”അഷ്‌ക്കര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here