കണ്ണൂര്‍ സ്‌ക്വാഡിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍

0
201

ണ്ണൂര്‍ സ്‌ക്വാഡിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍. സിനിമ റിലീസ് ആയ ആദ്യദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളാകെ ഇളക്കിമറിച്ചുകൊണ്ട് മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ ഗംഭീര പ്രകടനത്തെ പ്രേക്ഷകര്‍ വാനോളം പുകഴ്ത്തുകയാണ്.

മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മമ്മുട്ടി ആറാടുകയാണ് ഈ സിനിമയിലെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ത്രില്ലര്‍ സിനിമ എന്നതിലുപരി മമ്മുട്ടിയുടെ മാസ് ചിത്രമാണിത്. മാസും ക്ലാസും ഒരുമിച്ചു ചേര്‍ന്ന സിനിമ. മാസ് വേണ്ടിടത്ത് മാസും ക്ലാസ് വേണ്ടയിടത്ത് ക്ലാസും ഒരുക്കിച്ചേര്‍ത്ത സിനിമയെന്ന് നിസംശയം പറയാമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

മലയാളികളെ ഇളക്കിമറിക്കുന്ന സംഗീതസംവിധായകനായ സുഷിന്‍ ശ്യാമിന്റെ എടുത്ത് പറയേണ്ട ഒന്നാണ്. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും എഡിറ്റിങ്ങുമടക്കം എല്ലാ മേഖലയിലും ഒന്നിനൊന്നു മികച്ചതാണെന്ന് പ്രേക്ഷകര്‍ പറയുന്നു. മമ്മുട്ടിയുടെ അഭിനയമികവ് തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡ്. സുഷിന്‍ ശ്യാമിന്റെയും അസീസിന്റെയും ശബരീഷിന്റെയും റോണിയുടെയുമെല്ലാം അഭിനയം എടുത്തു പറയേണ്ട ഒന്നാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിനിമയെക്കുറിച്ച് ഒരിക്കലും നെഗറ്റീവ് പറയാന്‍ സാധിക്കില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. കേരള പൊലീസിന് അഭിമാനമാണ് കണ്ണൂര്‍ സ്‌ക്വാഡെന്നും പ്രേക്ഷകര്‍ പറയുന്നു. മാസും അന്വേഷണവും വികാവുമെല്ലാം കോര്‍ത്തിണക്കിയ സിനിമയാണ്. റിയലിസ്റ്റിക്ക് ഫിലിമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആക്ഷന്‍ ത്രില്ലറാണ്. സിനിമ ഒരിക്കലും മടുപ്പിക്കില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു.

ആദ്യചിത്രം എന്ന പ്രതീതിയുളവാക്കാതെ ചിത്രമൊരുക്കിയതില്‍ സംവിധായകന്‍ റോബി വര്‍ഗീസ് രാജ് നന്നായി ഈ സിനിമ ചെയ്തിട്ടുണ്ട്.തിരക്കഥയൊരുക്കിയ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവരും അഭിനന്ദനം അര്‍ഹിക്കുകയാണ്. ഉണ്ട പോലൊരു സിനിമ പ്രതീക്ഷിച്ചവര്‍ക്ക് ഒരു മാസ് പടം തന്നെയാണ് ഈ സിനിമയൊരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.

അതേസമയം,മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു. മമ്മൂട്ടിയോടൊപ്പം കിഷോര്‍കുമാര്‍,വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍ ചിത്രം ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രമാണ്.ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

കണ്ണൂര്‍ സ്‌ക്വാഡിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : എസ്സ്.ജോര്‍ജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന്‍ ശ്യാം, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ടൈറ്റില്‍ ഡിസൈന്‍ : അസ്തെറ്റിക് കുഞ്ഞമ്മ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, പി ആര്‍ ഒ : പ്രതീഷ് ശേഖര്‍.

LEAVE A REPLY

Please enter your comment!
Please enter your name here