ഷാരൂഖ് ഖാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ജവാനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വാർത്തക്കെതിരെ പ്രതികരിച്ച് ഫെഫ്ക ആർട്ട് ഡയറക്ടേഴ്‌സ് യൂണിയൻ സെക്രട്ടറി നിമേഷ് എം താനൂർ.
ഷാരൂഖ് ഖാൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ജവാൻ സിനിമയിലുള്ള മെട്രോ ട്രെയിൻ തയ്യാറാക്കിയത് കൊടുങ്ങല്ലൂർ സ്വദേശി രാജേഷ് ആണെന്ന അവകാശവാദം ഒരു അഭിമുഖത്തിനിടെ അദ്ദേഹം വ്യകത്മാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി ഫെഫ്ക ആർട്ട് ഡയറക്ടേഴ്‌സ് യൂണിയൻ സെക്രട്ടറി നിമേഷ് എം താനൂർ രംഗത്ത് എത്തിയത്.ജവാൻ സിനിമയിലുള്ള മെട്രോ ട്രെയിൻ തയ്യാറാക്കിയത് കൊടുങ്ങല്ലൂർ സ്വദേശി രാജേഷ് അല്ലെന്നും പ്രൊഡക്ഷൻ ഡിസൈനർ. ടി. മുത്തുരാജിന്റെ അസിസ്റ്റന്റ് ആയി വെൽഡിങ് വർക്ക് മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ആർട്ട് ഡയറക്ടർ, അസി. ആർട്ട് ഡയറക്ടർ, കാർപെന്റെർ, പെയിന്റർ, മോൾഡർ ഫാബ്രിക്കേഷൻ, തുടങ്ങി പല വിഭാഗങ്ങളിൽ ഒന്നിൽ മാത്രം വർക്ക് ചെയ്ത രാജേഷ് മെട്രോ ട്രെയിൻ നിർമ്മിച്ചത് താൻ ആണെന്ന അവകാശവാദം ഉന്നയിക്കുകയുമാണെന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഒപ്പം തെറ്റായ വാർത്ത പ്രചരണം നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് .
അതേസമയം കിംഗ് ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്ത ”ജവാൻ ” തിയറ്ററുകളിൽ മികച്ച വിജയത്തോടെ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തിയിരുന്നു. മാത്രമല്ല ആഗോള വ്യാപകമായി ചിത്രം നേടിയത് 500 കോടിക്ക് മുകളിലാണ് .
ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്. ആഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു. കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്രർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു. സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്. ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.