‘ഗുമസ്തന്‍’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
311

മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രം ‘ഗുമസ്തന്‍’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം അവരുടെ കഥാപാത്രകാഴ്ചയോടുകൂടി തന്നെ ഉള്‍പ്പെടുത്തിയാണ് ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത്. നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തില്‍ ആന്‍ഡ്രൂസ് പള്ളിപ്പാടന്‍ എന്ന ഗുമസ്തനെ അവതരിപ്പിക്കുന്നത് ജെയ്‌സ് ജോസാണ്. അഭിനയരംഗത്ത് സജീവമായ ജയ്‌സിന്റെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്ന് കൂടിയാണിത്.

ബിബിന്‍ ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. പുതുമുഖം നീമ മാത്യുവാണ് നായിക. വര്‍ഷങ്ങളോളം നിയമഞ്ജരോടൊപ്പം പ്രവര്‍ത്തിച്ച ഒരു ഗുമസ്തന്റെ കൗശലവും കുതന്ത്രങ്ങളും പ്രമാദമായ ഒരു കേസിനെ നിര്‍ണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അ യൃൗമേഹ രൃശാശിമഹ യല്യീിറ വേല ഹമം എന്ന ടാഗ് ലൈനോട് ആണ് ചിത്രം എത്തുന്നത്.

ഷാജു ശ്രീധര്‍, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്‌സാണ്ടര്‍ പ്രശാന്ത്, ആനന്ദ് റോഷന്‍, ഐ എം വിജയന്‍, കൈലാഷ്, മക്ബുല്‍ സല്‍മാന്‍, ജോയ് ജോണ്‍ ആന്റണി, ഫൈസല്‍ മുഹമ്മദ്, സുന്ദര പാന്ധ്യന്‍, സ്മിനു സിജോ, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീര്‍, സുധീഷ് തിരുവമ്പാടി, സ്റ്റീഫന്‍ മാത്യു, ലുലു ഷെഹീന്‍, അലക്‌സ് കുര്യന്‍, രജീഷ് കെ സൂര്യ, രാജേഷ് മേനോന്‍, മച്ചാന്‍ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാന്‍ റാവുത്തര്‍, ഡോണാള്‍ഡ് ജോയ്, ജീമോന്‍ ജോര്‍ജ്, പ്രണവ്, മഞ്ജു ഷെറിന്‍, ജിന്‍സി ചിന്നപ്പന്‍ എല്‍ദോ രാജു, അനീറ്റ ജോഷി,നന്ദു പൊതുവാള്‍, ടൈറ്റസ് ജോണ്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

സ്റ്റീഫന്‍ ദേവസി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ് എസ് പ്രസാദ് ആണ്. പ്രശസ്ത ക്യാമറാമാന്‍ എസ് കുമാറിന്റെ മകന്‍, കുഞ്ഞുണ്ണി എസ് കുമാര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാന്‍ ആണ്.

അസോസിയേറ്റ് ഡയറക്ടര്‍ -അമല്‍ദേവ് കെ ആര്‍, പ്രൊജക്റ്റ് ഡിസൈനര്‍- നിബിന്‍ നവാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -നന്ദു പൊതുവാള്‍. പി ആര്‍ ഓ -മഞ്ജു ഗോപിനാഥ്, പോസ്റ്റര്‍ ഡിസൈന്‍ -പ്രമേഷ് പ്രഭാഗര്‍. ടൈറ്റില്‍ ഡിസൈന്‍ -ഇമാജിനറിട്രീ സ്റ്റുഡിയോ, ട്രെയിലര്‍ കട്ട്- ലിന്റോ കുര്യന്‍. ഏറ്റുമാനൂര്‍, പാലക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ റിലീസിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here