പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ ഭാര്യ സുപ്രിയ പോസ്റ്റ് ചെയ്ത ആശംസ കുറിപ്പാണു ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്.’കാല്‍മുട്ടിനേറ്റ പരുക്കും തുടര്‍ന്നുള്ള പുനരധിവാസവുമായി കഴിഞ്ഞ രണ്ട് മാസങ്ങള്‍ കഠിനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഇഷ്ടമുള്ളത് ചെയ്തുകൊണ്ട് സെറ്റില്‍ നിങ്ങളെ വീണ്ടും കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്! ജന്മദിനാശംസകള്‍ പി, ഈ വര്‍ഷം മികച്ചതായിരിക്കട്ടെ! ആടുജീവിതം മുതല്‍ സലാര്‍ വരെ, ബിഎംസിഎം (ബഡേ മിയാന്‍ ചോട്ടെ മിയാന്‍) തുടങ്ങി നിങ്ങള്‍ ചെയ്തതെല്ലാം കാണാന്‍ ലോകം കാത്തിരിക്കുകയാണ്!’ എന്നാണ് സുപ്രിയ കുറിച്ചു.
ഷൂട്ടിംഗിനിടെ ഉണ്ടായ പരുക്കിനെ തുടര്‍ന്ന് മാസങ്ങളോളം വിശ്രമത്തിലായിരുന്ന പൃഥ്വി വീണ്ടും സിനിമാ ജോലികളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍.
അതേസമയം നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായി എത്തിയത്. നടി നസ്രിയയും പൃഥ്വിയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘പ്രിയ സഹോദരന് ആശംസകള്‍,’ എന്നാണ് നസ്രിയയുടെ ആശംസ.
View this post on Instagram
അതേസമയം, ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന്‍ പൃഥ്വിരാജിന് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് എമ്പുരാന്‍ ടീം. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോക്കൊപ്പമാണ് തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് ആശംസകള്‍ നേര്‍ന്നത്. പിറന്നാള്‍ ആശംസകള്‍ക്കൊപ്പം ‘നമ്മുടെ എമ്പുരാനെ നോക്കിക്കോളണേ..’ എന്നാണ് ആന്റണി പെരുമ്പാവൂര്‍ വിഡിയോയില്‍ പറയുന്നത്.
ലൊക്കേഷനിലെ നിരവധി വീഡിയോകളും അണിയറപ്രവര്‍ത്തകരുടെ പിറന്നാള്‍ ആശംസകളും ഒത്തുചേര്‍ന്നതാണ് ആ വിഡിയോ. മുരളി ഗോപി, ദീപക് ദേവ്, സുജിത്ത് വാസുദേവ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും പൃഥ്വിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാലിലൂടെയാണ് ഈ വിഡിയോ പുറത്തുവിട്ടത്. ദീപക് ദേവിന്റെ ഒരു ഗാനത്തോടെ ആണ് വീഡിയോ ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ ആശംസയോടെയാണ് അത് അവസാനിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
2019 ല്‍ പുറത്തിറങ്ങി മോഹന്‍ ലാല്‍ നായകനെയെത്തി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ ആയിരുന്നു ലൂസിഫര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് 15 ന് ഡല്‍ഹിയില്‍ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. നിലവില്‍ ലഡാക്കില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രഭാസ് നായകനായ പുതിയ ചിത്രമാണ് ‘സലാര്‍’. ഇന്ന് പൃത്വിരാജിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ താരത്തിന്റെ പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കളായ ഹോംബാളെ ഫിലിംസ് പുറത്തുവിട്ടിരുന്നു . തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആണ് ഈ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. വരദരാജ മന്നാര്‍ എന്ന രാജാവ് പ്രിത്വിരാജിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ഒപ്പം കുറിച്ചിരിക്കുന്നത്. മുന്‍പേതന്നെ ചിത്രത്തിലെ താരത്തിന്റെ വേഷം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ പുതിയ ചിത്രത്തില്‍ നിരവധിയാളുകളുടെ പശ്ചാത്തലത്തില്‍ ഒരു പ്രത്യേക ചിരിയുമായി നില്‍ക്കുന്ന വരദരാജ മന്നാരെയാണ് കാണാന്‍ സാധിക്കുക. പ്രഭാസിന്റെ ചിത്രത്തില്‍ വളരെ സുപ്രധാനമായ കഥാപാത്രമായാണ് താരം എത്തുന്നത്.
2002 സെപ്റ്റംബര്‍ 13 ന് പ്രദര്‍ശനത്തിനെത്തിയ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ഇരുപതാം വയസില്‍ തുടങ്ങിയ അഭിനയത്തിന്റെ നാള്‍വഴികള്‍ ഇന്നെത്തിനില്‍ക്കുന്നത് ഒരു നടനായി മാത്രമല്ല, സംവിധായകന്‍ നിര്‍മ്മാതാവ് ഗായകന്‍ തുടങ്ങിയ നിലകളിലുമാണ്.