ലിയോ 1000 കോടിയില്‍ എത്തില്ലെന്ന് ലിയോയുടെ നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍. അങ്ങനെ സംഭവിച്ചാല്‍ തമിഴ് സിനിമയുടെ ഒരു പുതുചരിത്രം ആയിരിക്കും അത്. ഇന്നുവരെ ഒരു കോളിവുഡ് ചിത്രവും ആ കളക്ഷന്‍ നാഴികക്കല്ലിലേക്ക് പോയിട്ടില്ല. എന്നാല്‍ അത് നടക്കില്ലെന്ന് പറയുകയാണ് നിര്‍മ്മാതാവ്.
‘മുഴുവന്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും ഗംഭീര ഓപണിംഗ് ആണ് ലിയോയ്ക്ക് ലഭിച്ചത്. എന്നാല്‍ ജവാന് അങ്ങനെ ആയിരുന്നില്ല. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച ഓപണിംഗ് ലഭിച്ചിരുന്നില്ല. ലിയോയ്ക്ക് ജവാനേക്കാള്‍ വലിയ ഓപണിംഗ് കളക്ഷന്‍ വന്നതിന് കാരണം അതാണ്. ലിയോ 1000 കോടി നേടുമെന്ന് സംസാരമുണ്ട്. പക്ഷേ അത് നടക്കില്ല. അതിന് കാരണം ഉത്തരേന്ത്യയിലുള്ള വളരെ പരിമിതമായ റിലീസ് ആണ്. നെറ്റ്ഫ്‌ലിക്‌സുമായി ഞങ്ങള്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം മാത്രമാണ് അവിടുത്തെ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകള്‍ ഒരു പുതിയ നിബന്ധനയുമായി എത്തിയത്. (ഒടിടി റിലീസ് രണ്ട് മാസത്തിനുശേഷം മാത്രം). അവരുടെ നിബന്ധനകള്‍ അനുസരിച്ച് നമുക്ക് ആ മാര്‍ക്കറ്റിലേക്ക് കടക്കാനാവില്ല. ഉത്തരേന്ത്യ ഇല്ലെങ്കിലും വിദേശ മാര്‍ക്കറ്റുകള്‍ നമ്മള്‍ ശ്രദ്ധിച്ചു. അവിടെനിന്നാണ് ഇപ്പോള്‍ കൂടുതല്‍ സംഖ്യ വരുന്നത്. അവിടെ ഏത് രീതിയില്‍ പടം ഇറക്കണമെന്നത് ഏറെ ആലോചിച്ചാണ് ചെയ്തത്’, ലളിത് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഒടിടി റിലീസിലേക്കുള്ള ദൈര്‍ഘ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകള്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബഹിഷ്‌കരിച്ചിരുന്നു. അതേസമയം ചിത്രത്തിന് രണ്ടായിരത്തോളം സിംഗിള്‍ സ്‌ക്രീനുകള്‍ ലഭ്യമാക്കാന്‍ നിര്‍മ്മാതാവിന് കഴിഞ്ഞു. പ്രതീക്ഷകളെ മറികടന്ന കളക്ഷനും ചിത്രത്തിന് ആദ്യദിനം ഉത്തരേന്ത്യയില്‍ നിന്ന് ലഭിച്ചു. 5 കോടിയോളം ഗ്രോസ് ആണ് ആദ്യദിനത്തെ കണക്കനുസരിച്ച് ലിയോയുടെ ഉത്തരേന്ത്യന്‍ കളക്ഷന്‍.അതേസമയം, നല്ല വാര്‍ത്തയാണ് വിജയ് ചിത്രം ലിയോ’യില്‍ നിന്നും മൂന്നാം ദിനം പുറത്തുവരുന്നത്. രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നും മാത്രം 100 കോടി രൂപ ബോക്‌സ് ഓഫീസ് ഇനത്തില്‍ കളക്റ്റ് ചെയ്ത ചിത്രമായിരുന്നു ‘ലിയോ’. മൊത്തം കളക്ഷന്‍ 140 കോടി എന്നായിരുന്നു ട്രേയ്ഡ് അനലിസ്റ്റുമാരുടെ കണ്ടെത്തല്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയില്‍ സഞ്ജയ് ദത്ത്, തൃഷ കൃഷ്ണന്‍, അര്‍ജുന്‍ സര്‍ജ, മിഷ്‌കിന്‍, സാന്‍ഡി, ഗൗതം മേനോന്‍ എന്നിവരും അഭിനയിക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ ഒന്നിലധികം ഭാഷകളില്‍ ഇത് പുറത്തിറങ്ങി. തമിഴില്‍ ലിയോയ്ക്ക് ശനിയാഴ്ച 76.25% തിയേറ്റര്‍ ഒക്കുപന്‍സി ഉണ്ടായിരുന്നു. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ അഭിപ്രായത്തില്‍, ബുധനാഴ്ച അരങ്ങേറ്റം കുറിച്ച ലിയോ ശനിയാഴ്ച യുഎസ് ബോക്‌സ് ഓഫീസില്‍ കളക്ഷനില്‍ ഇടിവ് നേരിട്ടു. യുഎസ്എയില്‍ വിജയ്ക്കും സംവിധായകന്‍ ലോകേഷിനും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമാണ് ‘ലിയോ’
എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ കോളിവുഡ് ചിത്രമാണ് ‘ലിയോ’. സാക്‌നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം ആഗോളതലത്തില്‍ 212 കോടി രൂപ നേടി. 44.5 കോടി നേടിയ രജനികാന്തിന്റെ ജയിലറിനെ മറികടന്ന് ലിയോ അതിന്റെ ആദ്യ ദിനം ഇന്ത്യയില്‍ 64 കോടി രൂപ സമാഹരിച്ചിരുന്നു. എന്നിരുന്നാലും, രണ്ടാം ദിനം അത്ര ശക്തമായിരുന്നില്ല. കളക്ഷന്‍ 35 കോടിയായി കുറഞ്ഞു; 45% ഇടിവ്. വിജയ്യുടെ തട്ടകമായ തമിഴ്നാട്ടില്‍ ചിത്രം മികച്ച പ്രകടനമാണ് നടത്തുന്നത്. തമിഴ്‌നാട്ടില്‍ മൂന്നാം ദിനം 26 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. കേരളത്തില്‍ നിന്ന് 7 കോടിയും ആന്ധ്രാപ്രദേശ്/തെലങ്കാന മേഖലകളില്‍ നിന്ന് 5 കോടിയും കര്‍ണാടകയില്‍ നിന്ന് 5.50 കോടിയുമായി മറ്റ് മേഖലകളിലും ലിയോ മികച്ച വരുമാനം നേടുന്നു.