നവാഗതനായ സംജാദ് സംവിധാനം ചെയ്ത ചിത്രമാണ് ഗോളം. രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നു. വേറിട്ട ത്രില്ലര്‍ എന്ന് പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം മെയ് 24 നാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു മാസം പിന്നിടുമ്പോഴും ചിത്രം തിയറ്ററുകളില്‍ കാണികളെ നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്‌സസ് ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് എത്തിയിരിക്കുന്നത്.
ഒരു ഓഫീസില്‍ നടക്കുന്ന മരണത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ സഞ്ചാരപാത.
ശുചിമുറിയില്‍ മരണപ്പെട്ടയാളുടേത് കൊലപാതകമാണോ എന്ന നിഗമനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് രണ്ടാമത്തെ ട്രെയിലറിലെ നല്‍കിയിരുന്നസൂചന. ചിത്രം കാത്തിരുന്നു കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ രണ്ടാമത്തെ ട്രെയിലറിലും പ്രകടമാണ്. മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല, സിനിമാ ആസ്വാദകര്‍ക്ക് പൊതുവെ ഇഷ്ടപ്പെടുന്ന ജോണറുകളില്‍ ഒന്നാണ് കുറ്റാന്വേഷണ സിനിമകള്‍. അതിന്റെ എല്ലാ ചേരുവകളോടും കൂടിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് രണ്ടാമത്തെ ട്രെയിലറില്‍നിന്നും വ്യക്തമാണ്.
പ്രവീണ്‍ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എബി സാല്‍വിന്‍ തോമസ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് വിനായക് ശശികുമാര്‍. ചിത്രസംയോജനം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും ശബ്ദമിശ്രണം വിഷ്ണു സുജാതനും നിര്‍വഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂര്‍ കലാസംവിധായകനായും പ്രവര്‍ത്തിച്ചു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ ശ്രീക് വാര്യര്‍ കളര്‍ ഗ്രേഡിംഗും ബിനോയ് നമ്പാല കാസ്റ്റിംഗും നിര്‍വഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍. വിഷ്വല്‍ ഇഫക്ട്‌സ് പിക്റ്റോറിയല്‍ എഫ്എക്സ്, സ്റ്റില്‍ ഫോട്ടോഗ്രഫി ജെസ്റ്റിന്‍ ജെയിംസ്. ബിബിന്‍ സേവ്യര്‍, ബിനോഷ് തങ്കച്ചന്‍ എന്നിവരാണ് ഫിനാന്‍സ് കണ്‍ട്രോളര്‍മാര്‍. പബ്ലിസിറ്റി ഡിസൈനുകള്‍ തയ്യാറാക്കിയത് യെല്ലോടൂത്ത്സും ടിവിറ്റിയുമാണ്. സംഗീത ജനചന്ദ്രന്‍ (സ്റ്റോറീസ് സോഷ്യല്‍) മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു. ശ്രീ പ്രിയ കമ്പൈന്‍സ് മുഖേന ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സാണ് ‘ഗോളം’ വിതരണം ചെയ്യുന്നത്.