തീപ്പൊരി ബെന്നിയെ ഇരുകൈയ്യും നീട്ടീ സ്വീകരിച്ചു പ്രേക്ഷകര്‍. സിനിമ റിലീസ് ആയ ആദ്യദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളാകെ ഇളക്കിമറിച്ചുകൊണ്ട്
അര്‍ജ്ജുന്റെയും ജഗദീഷിന്റെയും ഗംഭീര പ്രകടനത്തെ പ്രേക്ഷകര്‍ വാനോളം പുകഴ്ത്തി.
രാഷ്ട്രീയം പ്രമേയമാക്കിയുള്ള നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടികള്‍ തമ്മിലുള്ള പോര്, ക്യാമ്പസ് രാഷ്ട്രീയം, നാട്ടിലെ രാഷ്ട്രീയം എന്നിങ്ങനെ പോകുന്നു അത്തരം പ്രമേയങ്ങള്‍. ഇവയില്‍ നിന്നും വ്യത്യസ്തമായൊരു ആഖ്യാനവുമായി എത്തി പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സിനിമയാണ് ‘തീപ്പൊരി ബെന്നി’.
‘മികച്ച സിനിമ’ എന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം അഭിപ്രായപ്പെടുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടും. എല്ലാ വിഭാഗമാള്‍ക്കാര്‍ക്കും ഇഷ്ടപ്പെടും. പഴയ കമ്യൂണിസവും ഇപ്പോഴത്തെ കമ്യൂണിസവുമാണ് കാണിക്കുന്നത്. പിതാവും മകനും തമ്മിലുള്ള ബന്ധമാണ് കാണിക്കുന്നത്. മികച്ച സിനിമയാണ്. ഏത് വിഭാഗക്കാര്‍ക്കും കാണാവുന്ന സിനിമയാണ്. കുറച്ച് കോമഡി കൂട്ടാമായിരുന്നു. അര്‍ജ്ജുന്‍ അശോകന്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും രോമാഞ്ചം പോലെ മികച്ച സിനിമയായി ഈ സിനിമ മാറുമെന്നും പ്രേക്ഷകര്‍ പറയുന്നു. സിനിമ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ രാഷ്ടീയമാണ് സിനിമയില്‍ കാണിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.
ജഗദീഷും അര്‍ജ്ജുനും ടിജി രവിയും നന്നായി ചെയ്തിട്ടുണ്ട്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാണെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നു. രണ്ട് തലമുറകളിലെ രാഷ്ട്രീയമാണ് സിനിമയില്‍ കാണിക്കുന്നുണ്ട് ഇൗ സിനിമയില്‍. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. എല്ലാവരും മികച്ച അഭിപ്രായമാണ് പറയുന്നത്. നടി ഫെമിനയുടെ അഭിനയവും മികച്ചതാണെന്ന് പ്രേക്ഷകര്‍ പറയുന്നു.
ചിത്രമൊരു ഫീല്‍ ഗുഡ് മൂവി ആയിരിക്കുമെന്ന് പ്രേക്ഷകര്‍ ഉറപ്പ് നല്‍കുന്നുണ്ട്.രാഷ്ട്രീയം നല്ലതാണെന്നും എന്നാല്‍ അതില്‍ തന്നെ നല്ലതും ചീത്തയും ആയ രണ്ട് വശങ്ങള്‍ ഉണ്ടെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിക്കോട്ടെ ഒരിക്കലും അതിനെ ദുരുപയോഗം ചെയ്യരുതെന്ന ഓര്‍മ്മപ്പെടുത്തലും യുവാക്കള്‍ വന്നാല്‍ രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെ ആണെന്നും പ്രേക്ഷകര്‍ പറയുന്നു. എല്ലാറ്റിനും ഉപരി സ്‌നേഹമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് എന്നും ചിത്രം ഓര്‍മപ്പെടുത്തുന്നുണ്ടെന്ന് പ്രേക്ഷകര്‍ സൂചിപ്പിച്ചു.
അച്ഛന്‍-മകന്‍ ബന്ധത്തിന്റെ ഊഷ്മളതയും രാഷ്ട്രീയം കളിച്ചു നടക്കുമ്പോള്‍ അവരുടെ കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും പ്രണയവുമാണ് ചിത്രത്തില്‍ കാണിക്കുന്നതെന്നും ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നു. ഗാമത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന ദൃശ്യങ്ങള്‍ നമ്മളെ ഏവരെയും ആകര്‍ഷിക്കും. കുടുംബത്തോടൊപ്പം കണ്ടിരിക്കാന്‍ പറ്റിയ മനോഹരമായൊരു സിനിമയാണ് തീപ്പൊരി ബെന്നി.
പൊളിറ്റിക്കല്‍- ഫാമിലി ഡ്രാമ, ഒറ്റവാക്കില്‍ തീപ്പൊരി ബെന്നി എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. വട്ടക്കുട്ടായില്‍ ചേട്ടായി(ജഗദീഷ്), മകന്‍ ബെന്നി(അര്‍ജുന്‍ അശോകന്‍), പൊന്നില(ഫെമിന ജോര്‍ജ്), ബേബി(ഷാജു ശ്രീധര്‍), നടന്‍ മുഹമ്മദ് റാഫി അവതരിപ്പിക്കുന്ന കഥാപാത്രം, പപ്പേട്ടന്‍(ടി ജി രവി) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
അതേസമയം,മിന്നല്‍ മുരളി’ ഫെയിം ഫെമിനാ ജോര്‍ജ്ജാണ് ചിത്രത്തിലെ നായികയായെത്തുന്നത്. വന്‍വിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും, ‘വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
ജഗദീഷ്, ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജാണ് നിര്‍വ്വഹിക്കുന്നത്.
കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിന്‍, ഷിബു ബെക്കര്‍, ഫൈസല്‍ ബെക്കര്‍, സംഗീതം: ശ്രീരാഗ് സജി, എഡിറ്റര്‍: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈന്‍: ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍: അജിത് എ ജോര്‍ജ്ജ്, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരണ്‍രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: കുടമാളൂര്‍ രാജാജി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ഇ കുര്യന്‍, സ്റ്റില്‍സ്: അജി മസ്‌കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ടൈറ്റില്‍: ജിസെന്‍ പോള്‍, വിതരണം സെന്‍ട്രല്‍ പിക്ചേഴ്സ്, പി.ആര്‍.ഒ: ഹെയ്ന്‍സ് & പി ശിവപ്രസാദ്, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.