മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡ് ഉടന്‍ തീയേറ്ററുകളിലേക്ക്. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈക്കാര്യം അറിയിച്ചത്. അതിനോടൊപ്പം പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. മമ്മുട്ടിയും സഹപ്രവര്‍ത്തകരും കൂടി ലോക്കറിലേക്ക് നോക്കുന്ന സീനാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത് . മമ്മുട്ടിയുടെ സഹപ്രര്‍ത്തകരായ ഡോ. റോണിയെയും അസീസ് നെടുമങ്ങാടിനെയും, ശബരീഷിനെയും പോസ്റ്റില്‍ കാണുന്നുണ്ട്.
രാജ്യത്തുടനീളമുള്ള ഒരു ക്രിമിനല്‍ സംഘത്തെ പിടികൂടാനുള്ള വെല്ലുവിളി നിറഞ്ഞ യാത്രയില്‍ ഒരു പോലീസ് ഓഫീസറുടെയും സംഘത്തിന്റെയും കഥയാണ് കണ്ണൂര്‍ സ്‌ക്വാഡെന്നാണ് സൂചന. വെല്ലുവിളികള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതെങ്ങനെ എന്നുള്ള സസ്‌പെന്‍സുമെല്ലാം ട്രെയിലറുകളിലും പോസ്റ്ററുകളിലും കാണുന്നുണ്ട്.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
മുഹമ്മദ് റാഹില്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എസ്.ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്,
സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ : അസോസിയേറ്റ് ഡയറക്ടേഴ്സ് :വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്,ഡിസൈന്‍:ആസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍ , പി ആര്‍ ഒ : പ്രതീഷ് ശേഖര്‍.