സിനിമ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന റാക്കറ്റുകളെ കണ്ടെത്തണമെന്ന് ഉബൈനി. റാഹേല്‍ മകന്‍ കോരയുടെ വാര്‍ത്തസമ്മേളനത്തിലാണ് സിനിമയുടെ റിവ്യുവിനെക്കുറിച്ച് വ്യക്തമാക്കിയത്. ഉബെനിയോടൊപ്പം സുഹൃത്തുക്കളായ അഡ്വ രാംകുമാറും, അഡ്വ. അഭിറാമും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഉബൈനിയുടെ വാക്കുകള്‍…
ആദ്യം എന്റെ സിനിമയ്ക്ക് 120 സ്‌റ്റേഷനുകള്‍ കിട്ടി. എന്റെ സിനിമയ്ക്ക് സ്‌റ്റേഷന്‍ കുറവായിരുന്നു. നാല്‍പതോ അമ്പതോ സ്‌റ്റേഷനുകള്‍. നോബീള്‍ ജേക്കബ് ഡീലക്‌സാണ് എന്റെ പടമെടുക്കുന്നത്. വേറെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് വന്ന് സിനിമ മോശമാണെന്ന് പറഞ്ഞു. നോബിളേട്ടനാണ് പറഞ്ഞത് ഇതൊരു ഫാമിലി എന്റര്‍ടെയ്‌നറാണ് നമുക്ക് എടുക്കാമെന്ന് പറഞ്ഞത്. നാല്‍പത് തീയേറ്ററുകളില്‍ മാത്രം കിട്ടി. പക്ഷേ ടീസര്‍ ഇറങ്ങിയതിന് ശേഷം 60 തീയേറ്ററുകള്‍. ട്രെയ്‌ലര്‍ ഇറങ്ങിയതിന് ശേഷം 75 ആയി.
പ്രൊഡ്യുസര്‍ പറഞ്ഞു ഇനി മതിയെന്ന്. തീയേറ്റര്‍ ഉടമകളാണ് ഇങ്ങോട്ട് വിളിച്ച് തീയേറ്റര്‍ പറയുന്നത്. ഇന്ന് 124 സ്റ്റേഷന്‍ ലോക്ക് ചെയ്യുകയാണ്. വമ്പന്‍ ആര്‍ടിസ്റ്റുകളാണ് സിനിമ നിലനിര്‍ത്തുന്നത്. ഒക്ലോബര്‍ 19ന് തീയേറ്ററിലേക്ക് ലിയോ എത്തുകയാണ്. അപ്പോള്‍ തീയേറ്ററിന് ചാകരയാണ്. ആ ചാകരയാണ് കുറെനാള്‍ നിലനില്‍ക്കുന്നത്. മമ്മൂക്കയും മോഹന്‍ലാലുമാണ് തീയേറ്ററുകളെ നിലനിര്‍ത്തുന്നത്. എന്റെ ഓവര്‍സീസ് സംസാരിച്ചപ്പോള്‍ ഇട്ട മെസേജിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. കേരളത്തില്‍ നിന്ന് ഇട്ട മെസെജ് അല്ല.
അഡ്വ.രാംകുമാറിന്റെ വാക്കുകള്‍…
ഈ മെസെജ് വരുന്നതിന് മുന്‍പ് തന്നെ കോടതിയില്‍ പോകണമെന്നും ഞങ്ങള്‍ ആലോചിച്ചിരുന്നു. ഒരു ഡയറക്ടര്‍ കോടതിയില്‍ പോയി. അപ്പോള്‍ ഞങ്ങള്‍ സംസാരിച്ചു കക്ഷി ചേരണമെന്ന് പറഞ്ഞു. നമ്മുടെ പടത്തിന് വേണ്ടി മാത്രമല്ല. സിനിമാക്കാരനെന്ന നിലയിലാണ് വന്നത്. ഇതൊരു പ്രോമൊഷന് വേണ്ടിയല്ല. ഇവിടെ കൊണ്ട് നിര്‍ത്താനുമല്ല. ഇതിനകത്ത് മൂന്നോ നാലോ ഫേക്ക് ഐഡി ആരാണ് ഉപയോഗിക്കുന്നത്, ആരാണ് ദുരുപയോഗം ചെയ്യുന്നത് ഇത് കൃത്യമായി അറിഞ്ഞ് മൂന്നോ നാലോ പേരേ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ഈ വിഷയം ഇവിടെ തീരും. കാരണം ഇതൊരു റാക്കറ്റാണ്.
അതേസമയം,കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേല്‍ മകന്‍ കോര’ തീയേറ്ററിലെത്തി. ഒക്ടോബര്‍ പതിമൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എസ്.കെ.ജി ഫിലിംസിന്റെ ബാനറില്‍ ഷാജി കെ. ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കണ്ടക്ടറായി സ്ഥിരം ജോലിയില്‍ എത്തുന്ന ഒരു ചെറുഷ്യക്കാരന്റേയും അയാള്‍ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താല്‍ക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ശക്തമായ കുടുംബ ബന്ധത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.
നര്‍മ്മവും ബന്ധങ്ങളും ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീന്‍ എന്റര്‍ടെയിനറായിട്ടാണ് ചിത്രത്തിന്റെ അവതരണം. ആന്‍സണ്‍ പോള്‍ നായകനാകുന്ന ഈ ചിത്രത്തില്‍ മെറിന്‍ ഫിലിപ്പ് നായികയാകുന്നു. റാഹേല്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്മിനു സിജോയാണ്. വിജയകുമാര്‍, അല്‍ത്താഫ് സലിം, മനു പിള്ള, മധു പുന്നപ്ര, മുന്‍ഷി രഞ്ജിത്ത്, ബ്രൂസ്ലി രാജേഷ്, കോട്ടയം പുരുഷു, അയോധ്യാ ശിവന്‍, ഹൈദരാലി, ബേബി എടത്വ, അര്‍ണവ് വിഷ്ണു, ജോപ്പന്‍ മുറിയാനിക്കല്‍, രശ്മി അനില്‍, മഞ്ജു എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ ജോബി എടത്വ. ഹരി നാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.ഛായാഗ്രഹണം ഷിജി ജയദേവന്‍, എഡിറ്റിംഗ് അബു താഹിര്‍, കലാസംവിധാനം വിനേഷ് കണ്ണന്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് -ഹരീഷ് കോട്ട വട്ടം, നസ്‌റുദ്ദീന്‍ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദിലീപ് ചാമക്കാല, പി.ആര്‍.ഒ -വാഴൂര്‍ ജോസ്.