പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന്‍. സോഷ്യല്‍മീഡിയയിലൂടെയാണ് ഉണ്ണി ജന്മദിനാശംസകള്‍ അറിയിച്ചത്. രാജ്യത്തിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേരുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനായുള്ള പ്രാര്‍ത്ഥനകളും ജി20 യുടെ മഹത്തായ വിജയത്തിന് അഭിനന്ദനങ്ങളും.. എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.
അതേസമയം,,നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃപാഠവം രാഷ്ട്രത്തെ അമൃത കാലഘട്ടത്തില്‍ പുരോഗതിയിലേക്ക് നയിക്കട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. രാജ്യത്തെ ജനങ്ങളെ നയിക്കാന്‍ താങ്കള്‍ എല്ലായിപ്പോഴും ആരോഗ്യവാനായി ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും എക്സ് പോസ്റ്റിലൂടെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ആശംസിച്ചു.
ജന്മദിനത്തില്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. താങ്കളുടെ കാഴ്ചപ്പാടും ശക്തമായ നേതൃത്വവും ഈ അമൗതകാലഘട്ടത്തില്‍ ഇന്ത്യയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. അത്ഭുതകരമായ നേതൃത്വത്തിലൂടെ പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരാന്‍ താങ്കള്‍ എല്ലായ്പ്പോഴും ആരോഗ്യവാനായിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 73-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഒക്ടോബര്‍ 02 വരെ നീണ്ടുനില്‍ക്കുന്ന ബൃഹത്തായ പരിപാടിയാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിപുലമായ സേവന പരിപാടികളും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗര്‍ എന്ന ഒരു ഗ്രാമത്തില്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയുടേയും ഹീരാബെന്നിന്റേയും ആറുമക്കളില്‍ മൂന്നാമനായി 1950 സെപ്റ്റംബര്‍ 17 നായിരുന്നു നരേന്ദ്രമോദിയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മോദി പില്‍ക്കാലത്ത് ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. 1975 ല്‍ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സംഘടനയുടെ രഹസ്യപ്രവര്‍ത്തനങ്ങളുടെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചു.
1979ല്‍ ഡല്‍ഹിയിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം 1985 ല്‍ ഗുജറാത്തിലേക്ക് മടങ്ങിയെത്തി. 1987 ല്‍ പാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1990 ല്‍ അദ്ധ്വാനി സംഘടിപ്പിച്ച രാമരഥയാത്രയുടെയും 1992ല്‍ മുരളി മനോഹര്‍ ജോഷി സംഘടിപ്പിച്ച ഏകതായാത്രയുടെയും മുഖ്യ സംയോജകന്‍ നരേന്ദ്രമോദിയായിരുന്നു. 1995 ല്‍ ഗുജറാത്തിലെ പ്രവര്‍ത്തനത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം അക്കൊല്ലം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെ പ്രഭാരിയായി ചുമതലയേറ്റു. 1998 ലാണ് നരേന്ദ്രമോദിയെ പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിക്കുന്നത്.
2001 ഒക്ടോബര്‍ മൂന്നിന് പാര്‍ട്ടി അദ്ദേഹത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ നിയോഗിച്ചു. 2014 മേയ് 22 വരെ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. തന്റെ പ്രവര്‍ത്തന കാലയളവില്‍ ഗുജറാത്തിനെ വ്യാവസായികമായി മുന്‍നിരയില്‍ നില്‍ക്കുന്ന സംസ്ഥാനമാക്കി മാറ്റാന്‍ നരേന്ദ്രമോദിയ്ക്ക് സാധിച്ചു. വികാസ് പുരുഷ് എന്ന് ജനങ്ങളാല്‍ പ്രകീര്‍ത്തിര്‍ത്തിക്കപ്പെട്ട അദ്ദേഹത്തെ 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാന മുഖമാക്കി. ഭാരതത്തിന്റെ ചരിത്രത്തില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന ആദ്യ ബിജെപി സര്‍ക്കാരിലെ പ്രധാനമന്ത്രിയായി 2014 മേയ് 26 ന് അദ്ദേഹം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
കഴിഞ്ഞ 9 വര്‍ഷം കൊണ്ട് രാജ്യത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റാന്‍ നരേന്ദ്രമോദിക്ക് സാധിച്ചു. കുറഞ്ഞ കാലയളവ് കൊണ്ട് ഭാരതത്തെ വിശ്വശക്തിയാക്കി മാറ്റി. പ്രതികൂല സാഹചര്യങ്ങളില്‍ പോലും രാജ്യത്തെ സധൈര്യം മുന്നില്‍ നിന്ന് നയിച്ചു. അവസാനമായി പുറത്തുവന്ന റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത് ലോകത്തെ ഏറ്റവും ജനകീയനായ നേതാവ് നരേന്ദ്രമോദി തന്നെ എന്നാണ്.