വിക്ടറി വെങ്കിടേഷിന്റെ 75-ാംമത്‌ ചിത്രം ‘സൈന്ധവ്’; ടീസര്‍ റിലീസ് ചെയ്തു

0
201

‘സൈന്ധവ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍സ് ടീസര്‍ റിലീസോടെ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചു.നിഹാരിക എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ വെങ്കട് ബൊയാനപ്പള്ളിയാണ് നിര്‍മ്മിക്കുന്നത്. സൈലേഷ് കോലാനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടീസറില്‍ രണ്ട് ഒഴുക്കിലാണ് സിനിമ സഞ്ചരിക്കുന്നത്. ഫാമിലി ഡ്രാമ ആയി ആരംഭിക്കുന്ന ടീസര്‍ നവാസുദീന്‍ സിദ്ദിഖിയുടെ വരവോടെ വേറെയൊരു ട്രാക്കിലേക്ക് നീങ്ങുകയാണ്.

ക്രൂരനായ വില്ലനായിട്ടാണ് നവാസുദിന്‍ സിദ്ദിഖി എത്തുന്നത്. ക്ഷമയോടെ ഇമോഷണല്‍ ആയിട്ടുള്ള വെങ്കിടേഷിനെ ആദ്യ ഭാഗങ്ങളില്‍ കാണുമെങ്കിലും പിന്നീട് ആഗ്രസീവ് ആയിട്ടുള്ള വെങ്കിടേഷിനെ കാണാം. ക്രൈം ത്രില്ലര്‍ സിനിമകള്‍ സംവിധാനം ചെയ്യാന്‍ സൈലേഷ് കോലാനു തെളിയിക്കുന്നു. സൈന്ധവിന്റെ ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ടുപോകാന്‍ ഓരോ ഫ്രയിമിലും ശ്രമിക്കുകയാണ് സംവിധായകന്‍.

സംക്രാന്തി നാളില്‍ ചിത്രം തീയേറ്റര്‍ റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ഫാമിലി എന്റര്‍ടെയിനര്‍ പ്രേമികള്‍ക്കായി ഫെസ്റ്റിവല്‍ സീസണില്‍ തന്നെ റിലീസ് ഒരുക്കിയത് മികച്ച തീരുമാനമാണ്. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്‌സ് രംഗമാണ് ചിത്രീകരിച്ചത്.

എട്ട് പ്രധാന താരങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ശ്യാം സിങ് റോയ് എന്ന ചിത്രത്തിലൂടെ സിനിമയോടുള്ള തന്റെ സ്‌നേഹം വെങ്കട് ബൊയാനപ്പള്ളി കാണിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഏറ്റവും പ്രധാന അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ് സൂപ്പര്‍ താരം ആര്യ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മനസ്സ് എന്ന കഥാപാത്രമായിട്ടാണ് ആര്യ എത്തുന്നത്. കയ്യില്‍ ഒരു മെഷീന്‍ ഗണുമായി ഫോര്‍മല്‍ ഔട്ട്ഫിറ്റില്‍ മനോഹരമായി ആര്യയെ കാണാം.

സ്വാതന്ത്ര്യ ദിനത്തില്‍ ചിത്രത്തിലെ മറ്റ് താരങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഒരു ഗ്ലിമ്പ്‌സ് വീഡിയോ റിലീസ് ചെയ്തിരുന്നു. വെങ്കിടേഷ്, നവാസുദീന്‍ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശര്‍മ്മ, ആന്‍ഡ്രിയ ജെറീമിയ, സാറ തുടങ്ങിയ താരങ്ങള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വെങ്കടേഷിന്റെ 75ആം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് യാതൊരു കോമ്പ്രോമൈസ് ഇല്ലാതെയാണ് ഷൂട്ടിങ്ങ് നടക്കുന്നത്. വളരെ ഇമോഷണല്‍ ആയുള്ള ക്ലൈമാക്‌സ് രംഗം 16 ദിവസങ്ങള്‍ കൊണ്ട് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി. 8 പ്രധാനപ്പെട്ട താരങ്ങളാണ് ഈ ഷെഡ്യുളില്‍ അഭിനയിച്ചത്. രാം- ലക്ഷ്മണ്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചു. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്‌സ് രംഗമാണ് ചിത്രീകരിച്ചത്. ചിത്രം വരുന്ന രീതിയില്‍ അണിയറപ്രവര്‍ത്തകര്‍ സന്തോഷത്തിലാണ്.

നവാസുദിന്‍ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശര്‍മ്മ, ആന്‍ഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മ്യുസിക് – സന്തോഷ് നാരായണന്‍, സഹ നിര്‍മാതാവ് – കിഷോര്‍ തല്ലുര്‍, ക്യാമറ – എസ് മണികണ്ഠന്‍, എഡിറ്റര്‍ – ഗാരി ബി എച് , പ്രൊഡക്ഷന്‍ ഡിസൈനര്‍ – അവിനാശ് കൊല്ല, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ – പ്രവീണ്‍. പി ആര്‍ ഒ – ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here