പ്രചാരണം ശക്തമാക്കാൻ ഒരുങ്ങി ”വിജയ് മക്കൾ ഇയക്കം” ; പതിനായിരം വാട്ട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിക്കും

0
326

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ആരാധകസംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ പ്രവർത്തനം സജീവമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സംഘടന.ഇപ്പോൾ സോഷ്യൽമീഡിയയിലൂടെയുള്ള പ്രചാരണം സജീവമാക്കാനൊരുങ്ങുകയാണ് വിജയ് മക്കൾ ഇയക്കം.കൂടുതൽ വാട്‌സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ച് സംഘടനയുടെ പരിപാടികൾക്ക് പ്രചാരണം നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് .വിജയ് മക്കൾ ഇയക്കത്തിന്റെ വിവിധ യൂണിറ്റുകളുടെ പേരിൽ നിലവിൽ 1600 വാട്‌സാപ്പ് ഗ്രൂപ്പുകളാണ് ഉള്ളത്.ഇത് പതിനായിരം വർധിപ്പിക്കും എന്നാണ് വിവരങ്ങൾ . ഒപ്പം ഈ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 3000 പേരെ നിയോഗിക്കും.

വിജയ്‌യുടെ രാഷ്ട്രീയപ്രവേശത്തിന് മുന്നോടിയായിട്ടുള്ള നടപടികളായിട്ടാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. പഠനകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. പഠിപ്പിക്കാൻ യോഗ്യതയുള്ളവരെ കണ്ടെത്താനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചു.കടലൂരിൽ ഇതിനകം ഈ പദ്ധതി നടത്തുന്നുണ്ടെന്നും ഇപ്പോൾ ഇത് വ്യാപിപ്പിക്കാൻ  തീരുമാനിക്കുകയായിരുന്നുവെന്നുമാണ് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് പറഞ്ഞത്.ഇതിനുമുൻപ് കർഷകർക്കുവേണ്ടി പുതിയപദ്ധതിയുമായി നടൻ വിജയ് രംഗത്ത് എത്തിയിരുന്നു . ആരാധകസംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും സൗജന്യമായി നൽകാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്.തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുക .ഒരോമണ്ഡലങ്ങളിൽനിന്ന് അർഹരായ കർഷകരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ വിജയ് സംഘടനാ നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട് . ഒരോമണ്ഡലത്തിലും വിദ്യാർഥികൾക്ക് ട്യൂഷൻ നൽകാൻ പഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കർഷകർക്ക് വേണ്ടിയും പദ്ധതിനടത്താൻ വിജയ് തീരുമാനിച്ചത്.

Thalapathy Vijay felicitates Class 10 and 12 toppers, gets emotional as he meets specially-abled students - India Today

 

തെന്നിന്ത്യയിൽ കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർതാരമാണ് ദളപതി വിജയ്. അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തങ്ങളിലും സജീവ പങ്കാളിയാണ് അദ്ദേഹം. കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. സംസ്ഥാനത്ത് പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് നടന്‍ വിജയുടെ ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കം സമ്മേളനം സംഘടിപ്പിച്ചിരുന്നു.

അതേസമയം, തെന്നിന്ത്യൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. താരത്തിന്റെ നാല്‍പത്തിയൊന്‍പതാം പിറന്നാളിനോടനുബന്ധിച്ച് 12 മണിക്ക് ആരാധകരെ ആവേശത്തിലാക്കികൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here