സംവിധായകനാകാൻ ഒരുങ്ങി വിജയ്‌യുടെ മകൻ സഞ്ജയ്

0
341

തെന്നിന്ത്യയിൽ കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർതാരമാണ് ദളപതി വിജയ്. താരത്തിന്റേതായി പുറത്തിറങ്ങുന്ന എല്ലാ വാർത്തകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വിജയുടെ മകൻ ജേസണ്‍ സഞ്ജയുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. മകൻ അഭിനയത്തിലേക്കല്ല സംവിധാനത്തിലേക്കാണ് കാലെടുത്തുവയ്ക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിർമിക്കുന്നത്. എന്നാൽ മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നേരത്തെ അജിത്തിന്റെ ഹിറ്റ് ചിത്രമായ നീ വരുവായ് രണ്ടാം ഭാഗത്തിലായിരിക്കും ജേസണ്‍ സഞ്‍ജയ് നായകനാകുക എന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. നടി ദേവയാനിയുടെ മകള്‍ ഇനിയയായിരിക്കും ചിത്രത്തില്‍ നായിക.ജേസണ്‍ ചിത്രം സംവിധാനം ചെയ്യുന്നത് ദേവയാനിയുടെ ഭര്‍ത്താവ് രാജ്കുമാറാണ്.1999 ലാണ് രാജ്‌കുമാര്‍ നീ വരുവായ് ചിത്രം സംവിധാനം ചെയ്‍തത് . അജിത്ത് നായകനായ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.വിജയ്യുടെ മകൻ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത വന്നതോടെ ജൂനിയർ ദളപതിയെ പ്രതീക്ഷിക്കാമോ എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്.

അതേസമയം, വിജയ്‌യുടെ ലിയോ ആണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സെവന്‍ സ്‌ക്രീന്‍ സ്‌റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്ന ”ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസനെ നായകനാക്കി ”വിക്രം” എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ”ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള നടി നടന്മാര്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് മാത്യു, ബാബു ആന്റണി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തില്‍ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.

അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തങ്ങളിലും സജീവ പങ്കാളിയാണ് അദ്ദേഹം. കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. സംസ്ഥാനത്ത് പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് നടന്‍ വിജയുടെ ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കം സമ്മേളനം സംഘടിപ്പിച്ചിരുന്നു. കൂടാതെ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നുണ്ട്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here