മമ്മുട്ടിയുമായി ഇനിയും സിനിമ ചെയ്യണമെന്നാഗ്രഹമുണ്ടെന്ന് വേണു കുന്നപ്പിള്ളി. ചാവേര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാവേര്‍’. വേണു കുന്നപ്പിള്ളിയും അരുണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വേണു കുന്നപ്പിള്ളിയുടെ വാക്കുകള്‍….
സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് പോകുന്നതിന് മുന്‍പ് എന്റെ പല സ്വ്പനങ്ങളുമുണ്ട്. അല്ലെങ്കില്‍ മലയാളത്തില്‍ നിന്ന് ഏറ്റവും നല്ല ഹിറ്റടിക്കുന്ന ചെയ്യണമെന്ന്. ഏത് മനുഷ്യര്‍ക്കും ആഗ്രഹമുണ്ടാകും. 2018 ന് ശേഷം ഇതില്‍ക്കൂടുതല്‍ നല്ല സിനിമയില്‍ക്കൂടുതല്‍ ഇനി ചെയ്യാന്‍ സാധിക്കില്ല. മാമാങ്കത്തിന് ശേഷം എന്നെ ട്രോളിയ നിരവധിയാള്‍ക്കാര്‍ വന്നിരുന്നു.
മാമാങ്കം നല്ല വിജയം കൈവരിച്ച സിനിമയായിരുന്നു. വടക്കന്‍ വീരഗാഥ പോലയുള്ള പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. മമ്മൂക്കയുമായി ഒരു ചെയ്തത് കൊണ്ട് എനിക്കാഗ്രഹമുണ്ട്. അതിനു വേണ്ടി ഒരു കഥയ്ക്ക് വേണ്ടി ആ സമയം മുതല്‍ നോക്കുന്നുണ്ട്. ആന്റോയും ഞാനും നോക്കുന്നുണ്ട്.
ഇഷ്ടം പോലെ കഥകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും മമ്മൂക്കയുടെ അടുത്തേക്ക് പറഞ്ഞുവിടാനുള്ള ധൈര്യം കുറവ് കൊണ്ട് ഇതുവരെ ചെയ്തിട്ടില്ല. അത്തരം ഒരു സിനിമ ചെയ്യണം. ഈ ഫീല്‍ഡില്‍ നിന്ന് പോകുന്നതിന് മുന്‍പ് ചെയ്യണമെന്നാഗ്രഹമുണ്ട്.
അതേസമയം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റില്‍ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ പുറത്ത് വിടാറുള്ളത്. ഇതിനു മുന്‍പ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേര്‍ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകര്‍ക്ക് മനസിലായത്.മുടി പറ്റവെട്ടി, കട്ടത്താടിയില്‍, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചന്‍ ലുക്ക് ഔട്ട് നോടീസില്‍ പ്രത്യക്ഷപ്പെട്ടത്.ചാക്കോച്ചന്റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിമിഷനേരംകൊണ്ടാണ് വൈറല്‍ ആയത്. അന്ന് മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും വിശേഷങ്ങള്‍ക്കുമായി കാത്തിരുന്നത്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. അജഗജാന്തരം എന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റ് ചിത്രത്തിലൂടെ സംവിധായകന്‍ ടിനു പാപ്പച്ചന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
അതുകൊണ്ട് തന്നെയാണ് ‘ചാവേര്‍’ സിനിമക്ക് റിലീസിന് മുന്‍പേ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. മാത്രമല്ല ആദ്യമായാണ് കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.