സിനിമ കണ്ടുകൊണ്ട് ലോക റെക്കൊർഡ് നേടി അമേരിക്കൻ യുവാവ്

0
217

സിനിമകൾ കാണുക എന്നത് എല്ലാവർക്കും ഒരു വിനോദമാണ്. സിനിമകൾ നമ്മൾ തീയേറ്ററിൽ പോയിട്ടും, ഓ ടി ടി യി വരുമ്പോഴുമെല്ലാം കാണാറുണ്ട്. എന്നാൽ ആ വിനോദത്തിൽ ഒരു റെക്കോർഡ് തീർത്തിരിക്കുകയാണ് അമേരിക്കക്കാരനായ ഒരു യുവാവ് . ഒരൊറ്റ വർഷം കൊണ്ട് 777 ചിത്രങ്ങളാണ് ഈ യുവാവ് കണ്ടുതീർത്തത്.

365 ദിവസം കൊണ്ട് 777 സിനിമകൾ കണ്ട് തീർത്ത അമേരിക്കൻ സ്വദേശിയായ ഈ യുവാവ് നേടിയത് ഒരു ലോക റെക്കോർഡാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 2022 ജൂലൈ മുതൽ 2023 ജൂലൈ വരെയുള്ള 365 ദിവസങ്ങൾ കൊണ്ട് ഇദ്ദേഹം കണ്ടുതീർത്തത് 777 സിനിമകളാണ് . ഇത്തരത്തിൽ കൗതുകകരമായ ഒരു നേട്ടം കെെയ്യടക്കിക്കൊണ്ട് ലോക റെക്കോർഡിൽ മുത്തമിട്ട 32 കാരനായ ഈ അമേരിക്കൻ സ്വദേശിയുടെ പേര് ബഫ് സാച്ച് സ്വോപ്പ് എന്നാണ്.

മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയത് ഫ്രാൻസിൽ നിന്നുള്ള വിൻസെന്‍റ് ക്രോൺ എന്ന യുവാവാണ് . ഒരു വർഷം കൊണ്ട് 715 സിനിമകളായിരുന്നു അന്ന് ഈ റെക്കോർഡ് നേടുന്നോൾ വിൻസെന്‍റ് ക്രോൺ കണ്ട സിനിമകളുടെ എണ്ണം. എന്നാൽ ഇയാളുടെ നേട്ടത്തെ കടത്തിവെട്ടിക്കൊണ്ടാണ് ബഫ് സാച്ച് സ്വോപ്പ് ഇപ്പോൾ പുതിയ റെക്കോർഡ് തീർത്തത്.

സിനിമകൾ കാണുന്നത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണെന്നാണ് യുവാവ് പറഞ്ഞത്. ഒരു ദിനചര്യപോലെ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയതാണ് സിനിമകക്ൾ കാണുന്ന ഈ ശീലമെന്നും ബഫ് സാച്ച് ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞു. സിനിമകളിൽ നിന്നാരംഭിച്ച് സിനിമകളിൽതന്നെ അവസാനിക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ചുകാലമായി യുവാവി​ന്റെ ഓരോ ദിവസമെന്നും ഇദ്ദേഹം പറയുന്നുണ്ട്. സിനിമ എന്ന മാധ്യമത്തോട് വല്ലാത്തൊരു അഭിനിവേശം ആണെന്നും , ഭാഷകളുടെ അതിർവരമ്പുകളില്ലാതെ താൻ സിനിമകളെല്ലാം കാണാറുണ്ടെന്നും ഇയാൾ പറയുന്നു.

ഈ റെക്കോർഡുമായി ബന്ധപ്പെട്ട് ചില നിയമങ്ങളൊക്കെയുണ്ട്. ഈ റെക്കോർഡ് നേടുന്നതിന്, എല്ലാ സിനിമകളും പൂർണ്ണമായും കാണുകയും സിനിമ കാണുന്ന സമയത്ത് ഭക്ഷണം കഴിക്കാനോ മൊബൈൽ ഫോണിൽ നോക്കാനോ മറ്റെന്തെങ്കിലും ജോലികൾ ചെയ്യാനോ പാടില്ലെന്നതുമാണ് നിയമം. ബ്രിട്ടീഷ് റഫറൻസ് ബുക്കിലെ നിയമപ്രകാരണാണത് പറയുന്നത്. അതായത്, സിനിമ കാണുമ്പോൾ കാണുന്നയാൾ അതിനുവണ്ടി തന്‍റെ നൂറു ശതമാനവും പ്രയത്നവും നൽകണം.

സിനിമകൾ ആസ്വദിച്ച് കൊണ്ട് ഭക്ഷണം കഴിക്കുന്നതും പാനീയങ്ങൾ കുടിക്കുന്നതും കർശനമായി വിലക്കിയിരിക്കുന്ന കാര്യമാണ്. ഇത്തരം നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പ്രദർശന സമയത്തും അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ജോലി ചെയ്യുന്ന കാലത്താണ് സാച്ച് ഈ വെല്ലുവിളി ഏറ്റെടുക്കുന്നത്. ഒരു ദിവസം മൂന്ന് സിനിമകൾ വരെ കാണുന്നതിനായി അദ്ദേഹം സമയം മാറ്റിവെച്ചെന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here