അക്ഷയ് കുമാര്‍ ഉള്‍പ്പടെ 24 മുന്‍നിര താരങ്ങള്‍ ഒത്തൊരുമിക്കുന്ന’വെല്‍കം 3′ വരുന്നു

0
175

ബോളിവുഡിലെ ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നായ വെല്‍കം സിനിമയ്ക്ക് മൂന്നാം ഭാഗം വരുന്നു. വെല്‍കം ടു ദ് ജംഗിള്‍ എന്നാണ് ചിത്രത്തിന്റെ പേര്. അക്ഷയ് കുമാര്‍, സഞ്ജയ് ദത്ത്, അര്‍ഷാദ് വര്‍സി, സുനില്‍ ഷെട്ടി, ദിഷ പഠാണി, രവീണ ടണ്ടോന്‍, ലാറ ദത്ത, പരേഷ് റാവല്‍ തുടങ്ങിയ ഹിന്ദി സിനിമയിലെ പ്രധാന 24 താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
അഹമദ് ഖാന്‍ ആണ് സംവിധാനം ചെയ്യുന്നത്. ജിയോ സ്റ്റുഡിയോസും ബേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നിര്‍മണം ജ്യോതി ദേശ്പാണ്ഡെയും എ. ഫിറോസ് നദിയാവാലയും.

2007ലാണ് വെല്‍കം ആദ്യ ഭാഗം റിലീസിനെത്തുന്നത്. പിന്നീട് 2015ല്‍ ഇതിന്റെ രണ്ടാം ഭാഗം വെല്‍കം ബാക് തിയറ്ററുകളിലെത്തി. വെല്‍കം ആദ്യ ഭാഗത്തില്‍ അക്ഷയ് കുമാര്‍ അഭിനയച്ചെങ്കിലും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആദ്യ രണ്ട് ഭാഗങ്ങളിലും അഭിനയിച്ച അനില്‍ കപൂര്‍ മൂന്നാം ഭാഗത്തില്‍ ഉണ്ടാകുകയില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

അതേസമയം, ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങിനിന്ന താരജോഡികളാണ് അക്ഷയ് കുമാറും, രവീണ ടണ്ടനും. അക്ഷയ്കുമാര്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. എന്നാല്‍ രവീണ ടണ്ടന്‍ നിര്‍മാതാവ് അനില്‍ തടാനിയുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ഇപ്പോഴിതാ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. വെല്‍ക്കം ടു ദി ജംഗിള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മേം ഖിലാഡി തു അനാരി, മൊഹ്റ, പോലീസ് ഫോഴ്‌സ്: ആന്‍ ഇന്‍സൈഡ് സ്റ്റോറി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും പ്രണയജോഡികളായി എത്തിയിരുന്നു. സിനിമയ്ക്കു പുറമെ ജീവിതത്തിലും താരങ്ങള്‍ ഒന്നിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു.

1991-ല്‍ പുറത്തിറങ്ങിയ സൗഗന്ധ് എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ഇപ്പോള്‍ ലോകം അറിയുന്ന സൂപ്പര്‍ഹിറ്റ് നടനായി മാറിയിരിക്കുകയാണ്. അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് 2 ആണ് അക്ഷയ് കുമാറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം 2012 ല്‍ പുറത്തെത്തിയ ഒഎംജി- ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗമാണ്.

അതേസമയം, കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ വിമര്‍ശനങ്ങള്‍ അക്ഷയ് കുമാര്‍ നേരിട്ടിരുന്നു. കനേഡിയന്‍ കുമാര്‍ എന്ന പേരില്‍ വരെ ഹാഷ് ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അഭിനയത്തിന്റെ ആദ്യകാലത്താണ് അക്ഷയ് കുമാര്‍ കാനഡയിലേക്ക് പോവുകയും പൗരത്വമെടുക്കുകയും ചെയ്തത്. ഇന്ത്യയില്‍ സിനിമകള്‍ വിജയിക്കാതെ വന്നതോടെ സുഹൃത്തിന്റെ ശുപാര്‍ശ പ്രകാരമാണ് അദ്ദേഹം കാനഡയിലെ പൗരത്വം സ്വീകരിക്കുന്നത്.

ഒരിടവേളയ്ക്കുശേഷം സിനിമകള്‍ ഹിറ്റായി തുടങ്ങിയതോടെ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തിയെങ്കിലും കനേഡിയന്‍ പൗരത്വം ഉപേക്ഷിച്ചിരുന്നില്ല.ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. കനേഡിയന്‍ പാസ്പോര്‍ട്ട് ആണെങ്കിലും താന്‍ ഒരു ഇന്ത്യക്കാരന്‍ ആണെന്നും നികുതി എവിടെ വേണമെങ്കിലും അടക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. പക്ഷെ രാജ്യത്തോടുള്ള സ്‌നേഹം കാരണം നികുതി ഇന്ത്യയില്‍ ആണ് അടക്കുന്നതെന്നും ഏഴ് വര്‍ഷമായി ജോലി ചെയ്യുന്നത് തന്റെ രാജ്യത്തില്‍ ആണെന്നും വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചുകൊള്ളട്ടെ എന്നുമാണ് താരം അന്ന് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here