നരസിംഹത്തിലെ ആ ഫോട്ടോ എടുത്തതിനെ പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ജയപ്രകാശ് പയ്യന്നൂര്‍. ഫോട്ടോഗ്രാഫിയുടെ മര്‍മ്മമറിയുന്ന ഒരു ഫോട്ടോഗ്രാഫറാണ് ജെ.പി എന്നറിയപ്പെടുന്ന ജയപ്രകാശ് പയ്യന്നൂര്‍. പ്രവാസ ലോകത്ത് ഇന്ന് ഏറെ തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് അദ്ദേഹം. മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജെ. പി ഈ അനുഭവങ്ങള്‍ പങ്കുവെച്ചത്.
ജെ.പിയുടെ വാക്കുകള്‍…
ആദ്യത്തെ സിനിമ ആരുമില്ലാതെയാണ് ഞാന്‍ ഷൂട്ട് ചെയ്തത്. പക്ഷേ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഞാന്‍ ഷൂട്ട് ചെയ്തത്. ആദ്യത്തെ ദിവസം ഷൂട്ട് ചെയ്തത് ഗേറ്റ് ഇടിഞ്ഞുപൊളിഞ്ഞ സീനായിരുന്നു. എന്‍ എഫ് വര്‍ഗീസിന്റെ വീട്ടിലേക്ക് വരുന്ന ലാലേട്ടന്റെ സീന്‍. അതിന് ശേഷം അടുത്ത ദിവസം ലാലേട്ടന്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ ഒരു ചെറിയ സ്വിമ്മിംഗ് പൂളുണ്ടായിരുന്നു. സ്ഞ്ജീവ് ഏട്ടനായിരുന്നു ക്യാമറമാന്‍, അന്ന് ഷോട്ടെടുക്കുന്നത്. ലാലേട്ടന്‍ വെള്ളത്തില്‍ നിന്ന് പൊങ്ങിവരുന്ന അഞ്ചോ ആറോ ക്ലിക്ക്. അന്ന് എടുത്ത് കൊടുത്തു. അതാണ് ആദ്യത്തെ സിനിമയിലെ ക്ലിക്ക്. ലാലേട്ടന്‍ നോക്കും, ആരാണ് എടുക്കാന്‍ പോകുന്നതെന്ന്. കാരണം ഏറ്റവും നല്ല സീനുകളാണ് ഷൂട്ട് ചെയ്യുന്നത്.

തീയില്‍ നിന്നുയരുന്ന ലാലേട്ടന്‍, അങ്ങനെയുള്ള പടങ്ങള്‍. സ്‌ക്രിനീങ്ങിന് വേണ്ടിയുള്ള പടം ഞാന്‍ 12*8 വലിപ്പത്തില്‍ ഞാന്‍ പ്രിന്റെടുത്ത് കൊണ്ടുവന്നിരുന്നു. സുനിലേട്ടനെ കാണിച്ചുകൊടുത്തപ്പോള്‍, ഇഷ്ടപ്പെട്ടു. ആ പടം എടുത്തു കൊണ്ട് ലാലേട്ടനെ കാണിക്കാന്‍ പോയി. ലാലേട്ടനെ കാണിക്കാന്‍ പോയ അതേ വേഗത്തില്‍ തിരിച്ചുവന്നിട്ട് പറഞ്ഞു. ആ ഫോട്ടോ തരാന്‍ പറഞ്ഞു. ഞാനോര്‍ക്കുന്നത് ലാലേട്ടന്റെ കൈയ്യില്‍ നിന്ന് വഴക്ക് കിട്ടിക്കാണും. ഇത്രയും നല്ല പടമെടുക്കുമ്പോള്‍ നീ അവിടെ കാണണ്ടേയെന്ന് വഴക്ക് പറഞ്ഞു കാണും.
പോയ ആള്‍ സന്തോഷത്തോടെ തിരിച്ചുവന്നു. അന്ന് ലാലേട്ടന്‍ ഇരിക്കുന്നതും അതിന്റെ വശത്ത് ഞാന്‍ നില്‍ക്കുന്നതുമായ ഫോട്ടോ എന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഞാനിട്ടിട്ടുണ്ട്. അന്ന് സുനിലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് കൊണ്ട് നെഗറ്റീവ് അദ്ദേഹത്തിന് കൊടുക്കണം. കുറച്ച് നാള്‍ മുന്‍പ് വരെ എന്റെ കൈയ്യില്‍ അമൂല്യശേഖരം പോലെ ആ ഫോട്ടോകളുണ്ടായിരുന്നു.
അതേസമയം, ചാക്കോയുടെ കല്യാണ ഫോട്ടോകള്‍ എടുത്തുകൊടുത്തത് ഞാനാണ്. അത് മാത്രമല്ല, ആദ്യ സിനിമ മുതല്‍ ചാക്കോച്ചനുമായി എനിക്ക് നല്ല ബന്ധമുണ്ട്. സിനിമയ്ക്കുമപ്പുറം ഒരു നല്ല സുഹൃദ്ബന്ധം സൃഷ്ടിക്കുന്ന ആളാണ് ചാക്കോച്ചന്‍ . ആ വീഡിയോ എടുക്കാനുള്ള തോന്നല്‍ അവന്റെ ഉള്ളില്‍ നിന്നും വന്നതാണ്. ഞാനറിയില്ലായിരുന്നു അവന്‍ ക്യാമറയില്‍ വിഡിയോ എടുക്കുന്നുണ്ടെന്ന്. വീഡിയോയിലെ എന്റെ പ്രതികരണം കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാകും.

അവിടെ എല്ലാവരും ഉണ്ടായിരുന്നു, നല്ല തിരക്കായിരുന്നു. ഫ്രെയിമില്‍ തന്നെ ലാലേട്ടനുണ്ട്,യുസഫലിക്ക ഉണ്ട്. അങ്ങനെ എല്ലാവരും ഉള്ള സമയത്താണ് വലിയ ഉച്ചത്തില്‍ ചാക്കോ എന്നെ വിളിക്കുന്നത്. അവന്‍ ഷൂട്ട് ചെയ്തുകൊണ്ടാണ് വിളിക്കുന്നത്. ആ വീഡിയോ അവന്‍ എനിക്ക് തന്നു. അതുവെച്ചു എനിക്ക് ഇന്‍സ്റ്റയില്‍ ഒരു വിഡിയോ ചെയ്യാനും പറ്റി . എന്റെ കൂടെ അവിടെ ചേച്ചിയുടെ മകനുണ്ടായിരുന്നു. യാദൃശ്ചികമായി വൈഡ് ക്യാമറയില്‍ അവനിത് ഷൂട്ട് ചെയ്തു. എല്ലാം കൂടെ ഒരുമിച്ച് വന്നപ്പോള്‍ നല്ല ഒരു വിഡിയോ ആയി മാറി.
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന ജോലിക്ക് ഒരുപാട് പരിമിതികളുണ്ടെന്നും , ഒരു സിനിമ വിജയിച്ചാല്‍ പോലും അവര്‍ക്കൊന്നും കിട്ടാനില്ലെന്നും ജെപി പറഞ്ഞു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നുപറയുന്നത് ഒരു ടെക്നീഷന്‍ ആണെങ്കിലും നമ്മുക്ക് ഒരുപാട് പരിമിതികളുണ്ട്. പ്രധാനപ്പെട്ട ഒരു ഘടകമാണ് സ്റ്റില്‍ ഫോട്ടോഗ്രാഫി എങ്കിലും അതില്‍ നമ്മളെ പിന്തുണക്കുന്ന ആളുകള്‍ക്കും, കിട്ടുന്ന വരുമാനത്തിനും ഒരു പരിധിയുണ്ടാകും. അതില്‍ കൂടുതലൊന്നുമില്ല. ഇനി സിനിമ വിജയിച്ചാലും സ്റ്റില്‍ ഫോട്ടോഗ്രാഫേര്‍ക്കൊന്നും കിട്ടാന്‍ പോകുന്നില്ല. അപ്പോള്‍ അതിനപ്പുറമുള്ള ബന്ധമാണ് ചാക്കോച്ചനുമായുള്ളത്. എറണാകുളത്തു എന്റെ ഫ്‌ലാറ്റ് എടുക്കുമ്പോഴെല്ലാം എന്നെ ഒരുപാട് സഹായിച്ച ഒരാളാണ് ചാക്കോച്ചന്‍.’

