ഇന്ത്യന്‍ സിനിമയില്‍ ഭാഷാതീതമായി ജനപ്രീതി നേടിയ താരങ്ങള്‍ എക്കാലത്തും ഉണ്ടായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ റിലീസുകളുടെയും ഒടിടിയുടെയും കാലത്ത് ഇതരഭാഷാ സിനിമകള്‍ മുന്‍പത്തേക്കാള്‍ ലഭ്യമാണ് പ്രേക്ഷകര്‍ക്ക്. അതിനാല്‍ തന്നെ വ്യവസായം എന്ന നിലയില്‍ തെന്നിന്ത്യന്‍ സിനിമ കുതിക്കുകയാണ്. ജനപ്രീതിയില്‍ ഓരോ മാസവും മുന്നിലുള്ള താരങ്ങളുടെ പട്ടിക മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പങ്കുവയ്ക്കാറുണ്ട്. സെപ്റ്റംബറില്‍ ജനപ്രീതിയില്‍ മുന്നിലുള്ള തെന്നിന്ത്യന്‍ സിനിമ നായികമാരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രതീക്ഷിച്ചതുപോലെ ഒന്നാം സ്ഥാനത്ത് നയന്‍താരയാണ്. ജവാന്റെ വിജയത്തിളക്കം പുതിയ മാസത്തിലും താരത്തിന് അനുകൂലമായി എന്ന് വേണം കരുതാന്‍. നയന്‍താര നായികയായി ഇരൈവന്‍ എന്ന സിനിമയും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ജയം രവി നായകനായി എത്തിയ ചിത്രമായ ഇരൈവനും നായിക എന്ന നിലയില്‍ നടി നയന്‍താരയ്ക്ക് ഗുണകരമായി.
സെപ്റ്റംബര്‍ മാസത്തില്‍ ജനപ്രീതിയിലുള്ള തെന്നിന്ത്യന്‍ സിനിമാ നായികമാരില്‍ ഒന്നാം സ്ഥാനത്തുള്ളത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ജവാന്റെ റെക്കോര്‍ഡ് വിജയം നയന്‍താരയ്ക്ക് അനുകൂലമായിരിക്കുകയാണ്. ബോളിവുഡിലെ എക്കാലത്തെയും വലിയ വിജയമായി ജവാന്‍ മാറിയിരിക്കുകയാണ്. ആഗോള തലത്തില്‍ ആയിരം കോടിയിലേറെ നേടിയ ജവാന്‍ പുതിയ ചിത്രങ്ങളേക്കാള്‍ ഇപ്പോഴും കളക്ഷന്‍ നേടുന്നുണ്ട്. അതുപോലെ ഇന്ത്യയില്‍ നിന്ന് 550 കോടിയിലേറെ ജവാന്‍ കളക്ട് ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലാകെ ഈ ചിത്രം തരംഗമാവുകയും ചെയ്തു. അതായത് നയന്‍താരയുടെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ ചിത്രത്തിന് ഗുണകരമായി മാറി എന്നും പറയാം. സാധാരണ ഷാരൂഖ് ചിത്രത്തിന് ലഭിക്കുന്ന കളക്ഷനും എത്രയോ മുകളിലാണ് ദക്ഷിണേന്ത്യയില്‍ നിന്ന് മാത്രം ജവാന് ലഭിച്ചത്.
കുതിപ്പ് നടത്തിയിരിക്കുന്ന മറ്റൊരു തെന്നിന്ത്യന്‍ താരം സാമന്തയാണ്. സാമന്ത സമീപകാലത്ത് കുറച്ച് പരാജയ സിനിമകളില്‍ വേഷമിട്ടിരുന്നു. എന്നാല്‍ ഖുഷിയിലൂടെ സാമന്ത വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എന്നാണ് ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ടാം സ്ഥാനത്താണ് സാമന്തയെത്തിയിരിക്കുന്നത്.
യശോദ ഹിറ്റായെങ്കിലും, വലിയൊരു വിജയം നേടാനായില്ല. ശാകുന്തളം ബോക്സോഫീസില്‍ വന്‍ പരാജയമായി. ഇതിനിടയില്‍ പുഷ്പയിലെ ഐറ്റം ഡാന്‍സ് മാത്രമാണ് വന്‍ വിജയമായി മാറിയത്. പാകിസ്താനെ പഞ്ഞിക്കിട്ട് ഹിറ്റ്മാന്‍, കട്ടയ്ക്ക് നിന്ന് ബൗളര്‍മാരും, ഇന്ത്യക്ക് 7 വിക്കറ്റ് ജയം എന്നാല്‍ വിജയ് ദേവര്‍കൊണ്ടയ്ക്കൊപ്പം നായികയായി എത്തിയ ഖുഷി ബംപര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
തൃഷയാണ് മൂന്നാം സ്ഥാനത്ത്. ദ റോഡാണ് തൃഷ നായികയായതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ലോകേഷ് കനകരാജിന്റെ പുതിയ വിജയ് ചിത്രമായ ലിയോയില്‍ നായികയാകുന്നു എന്നതാണ് തൃഷയെ മുന്‍ നിരയില്‍ എത്താന്‍ സഹായിച്ചത്.
അടുത്തമാസവും തൃഷ മുന്നേറ്റം നടത്തിയേക്കും. ജയിലറിലൂടെയും ചില വെബ് സീരീസുകളിലൂടെയും ശ്രദ്ധായകര്‍ഷിച്ച ഒരു നടിയായ തമന്നയാണ് നാലാം സ്ഥാനത്ത്. കീര്‍ത്തി സുരേഷാണ് അടുത്ത സ്ഥാനത്ത്. സായ് പല്ലവി. ജ്യോതിക, പ്രിയങ്ക മോഹന്‍, ശ്രുതി ഹാസന്‍, അനുഷ്‌ക ഷെട്ടി തുടങ്ങിയവര്‍ ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു.