തെറ്റ് ചെയ്യാത്തവരെ എന്തിന് ക്രൂശിക്കുന്നു? : ഗോപീനാഥ് മുതുകാട്

0
121

തെറ്റ് ചെയ്യാത്തവരെ എന്തിന് ക്രൂശിക്കുന്നുവെന്ന് ഗോപീനാഥ് മുതുകാട്. ”മോണിക്ക ഒരു എ ഐ സ്റ്റോറി” എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

ഗോപിനാഥ് മുതുകാടിന്റെ വാക്കുകള്‍…

നിയമങ്ങള്‍ കര്‍ശനമാക്കേണ്ടതുണ്ട്. വലിയ സ്വപ്‌നങ്ങളുമായി നിരവധിയാള്‍ക്കാര്‍ വരുമ്പോള്‍, അവര്‍ കഠിനാധ്വാനം ചെയ്ത് വന്നവരാണ്, എല്ലാം തകര്‍ക്കാന്‍ ഒരു നിമിഷം മതി. തകര്‍ന്ന് കഴിഞ്ഞാല്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. അതിനൊക്കെ എതിരായി ഒരു നിയമസംവിധാനം വേണം. ഞാന്‍ തെററ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യാനോ ശിക്ഷിക്കാനുളള നിയമമുണ്ടല്ലോ?. തെററ് ചെയ്യാത്തര്‍ ക്രൂശിക്കപ്പെടുമ്പോള്‍ അതിനെതിരെ കൈയ്യടിക്കുക.

പ്രശസ്ത ഇന്‍ഫ്ലുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രമാണ് ‘മോണിക്ക ഒരു എഐ സ്റ്റോറി’ . ഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മിക്കുകയും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുകയും ചെയ്യുന്ന ഈ ചിത്രത്തില്‍ അപര്‍ണ മള്‍ബറി ടൈറ്റില്‍ റോളില്‍ എത്തുന്നു. എഐ സാങ്കേതികവിദ്യയെയും ഒരു കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് ‘മോണിക്ക ഒരു എഐ സ്റ്റോറി’.

ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നിര്‍മാതാവ് മന്‍സൂര്‍ പള്ളൂരും സംവിധായകന്‍ ഇ.എം. അഷ്‌റഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സിനിമയുടെ സംഗീതം നല്‍കുന്നത് നജീം അര്‍ഷാദ്, യര്‍ബാഷ് ബാച്ചു, അപര്‍ണ എന്നിവരാണ്. ഛായാഗ്രഹണം ഷറഫുദ്ദീന്‍. ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയായി ”മോണിക്ക ഒരു എഐ സ്റ്റോറി”യെ ഇന്ത്യന്‍ സര്‍ക്കാരിന്റെ എഐ പോര്‍ട്ടല്‍ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ ഇംഗ്ലിഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപര്‍ണ, ഈ സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. കേന്ദ്ര കഥാപാത്രത്തിനു പുറമെ, ഗായികയായും അരങ്ങേറുകയാണ് അപര്‍ണ. സിനി അബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, അജയന്‍ കല്ലായ്, അനില്‍ ബേബി, ആല്‍ബര്‍ട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നന്‍ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളന്‍, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാന്‍, ആന്‍മിരദേവ്, ഹാതിം,അലന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുണ്ട്.

നജീം അര്‍ഷാദ്, യര്‍ബാഷ് ബാച്ചു, അപര്‍ണ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. സുബിന്‍ എടപ്പകത്ത് ആണ് സഹ നിര്‍മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കെ.പി. ശ്രീശന്‍, ഡിഒപി: സജീഷ് രാജ്, മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാധാകൃഷ്ണന്‍ ചേലേരി, എഡിറ്റര്‍: ഹരി ജി നായര്‍, ഗാനരചന: പ്രഭാവര്‍മ്മ, മന്‍സൂര്‍ പള്ളൂര്‍, രാജു ജോര്‍ജ്, ആര്‍ട്ട്: ഹരിദാസ് ബക്കളം, മേക്കപ്പ്: പ്രജിത്ത്, കോസ്റ്റ്യൂംസ്: പുഷ്പലത, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷൈജു ദേവദാസ്, വിഎഫ്എക്സ്: വിജേഷ് സി.ആര്‍, സ്റ്റില്‍സ്: എന്‍.എം. താഹിര്‍, അജേഷ് ആവണി, പിആര്‍ഒ: പി. ശിവപ്രസാദ്, ഡിസൈന്‍സ്: സജീഷ് എം. ഡിസൈന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം മേയ് 31ന് തിയറ്റര്‍ റിലീസായി എത്തുമെന്ന് നിര്‍മാതാവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here