മിഥുന്‍ മാനുവല്‍ തോമസ്സിന്റെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഗരുഡന്‍. മൂവീ വേള്‍ഡ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ഗരുഡന്‍ സിനിമയുടെ പ്രമോഷന്‍ രണ്ട് ദിവസമായി ദുബായിലും അല്‍ഖൈമായിലും നടക്കുകയാണ്.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ദിവ്യാ പിള്ള, നടന്‍ സുരേഷ് ഗോപീ, സിദ്ധിഖ്, നിര്‍മ്മാതാവ് ലിസ്റ്റീന്‍ സ്റ്റീഫന്‍, സംവിധായകന്‍ അരുണ്‍ വര്‍മ്മ, എന്നിവരെല്ലാം പ്രമോഷന്റെ ഭാഗമായി ദുബായിലെത്തിയിട്ടുണ്ട്. ഗള്‍ഫ് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ നഖീല്‍ റാസ് അല്‍ഖൈമായില്‍ നിരവധി പേരാണ് താരങ്ങളെ കാണാനെത്തിയിരിക്കുന്നത്. താരങ്ങളെ വന്‍ വരവേല്‍പ്പോടെയാണ് സമൂഹത്തിന്റെ നാനാതുറകളിലുളളവര്‍ സ്വീകരിച്ചത്. വളരെ രസകരമായ നിമിഷങ്ങളാണ് താരങ്ങളെല്ലാവരും അണിയിച്ചൊരുക്കിയിരിക്കുന്നത്. പരസ്പരം സന്തോഷം പങ്കുവെച്ചും തഗ്ഗടിച്ചുമാണ് സുരേഷ്‌ഗോപിയും സിദ്ധിഖും ലിസ്റ്റിന്‍ സ്റ്റീഫനുമെല്ലാം വേദിയെ മനോഹരമാക്കിയത്. അതിനിടയില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കമ്മീഷണര്‍ സിനിമയിലെ കിടിലന്‍ ഡയലോഗുകള്‍ പറയുകയും, സുരേഷ്‌ഗോപി യാതൊരു മടിയുമില്ലാതെ ആ ഡയലോഗുകള്‍ പൂര്‍ത്തീയാക്കുകയും ചെയ്തു.
അതേസമയം, മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം അക്ഷമയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഗരുഡന്‍’. വളരെ കാലങ്ങള്‍ക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന സിനിമയാണിത്. ഒപ്പം നടന്‍ സിദ്ദിഖും സുരേഷ് ഗോപിയും കാലങ്ങള്‍ക്കു ശേഷം ഒന്നിച്ച അഭിനയിക്കുന്ന സിനിമ കൂടിയാണ് ഗരുഡന്‍.
മലയാള സിനിമയില്‍ പുതുമയും വ്യത്യസ്ഥവുമായ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചു പോരുന്ന മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഭിരാമി, ദിവ്യാ പിള്ള, തലൈവാസല്‍ വിജയ്, സിദിഖ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ നന്ദകുമാര്‍,, സന്തോഷ് കീഴാറ്റൂര്‍, ജയന്‍ ചേര്‍ത്തലാ, മേജര്‍ രവി ,ദിനേശ് പണിക്കര്‍ ,ദിവ്യാ പ്രകാശ്, ബാലാജി ശര്‍മ്മ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോല്‍ മാളവിക, ജോസുകുട്ടി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ ജിനേഷ്.എം.ജേയ്ക്ക് ബി ജോയ് സിന്റേതാണു സംഗീതം, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്,കലാസംവിധാനം സുനില്‍.കെ.ജോര്‍ജ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യം -ഡിസൈന്‍ സ്റ്റെഫി സേവ്യ., നിശ്ചല ഛായാഗ്രഹണം ശാലു പേയാട്, കോ- പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, എക്സിക്യട്ടീവ് മൊഡ്യൂസര്‍ -നവീന്‍.പി.തോമസ്,ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ്- ബിനു ബ്രിംഗ് ഫോര്‍ത്ത് -ഡിസൈന്‍ ആന്റണി സ്റ്റീഫന്‍,പ്രൊഡക്ഷന്‍ മാനേജര്‍ -ശിവന്‍ പൂജപ്പുര,പ്രൊഡക്ഷന്‍ എക്സികുടീവ് സതീഷ് കാവില്‍ക്കോട്ട,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സന്‍പൊടുത്താസ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം നവംബര്‍ മൂന്നിന് മാജിക്ക് ഫ്രയിം റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.