പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’

0
127

നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. വളരെ മികച്ച അഭിപ്രായം തന്നെയാണ് പ്രേക്ഷകരിൽനിന്നും ലഭിച്ചത്. കൊച്ചിയുടെ മനോഹാരിതയിൽ പൂർണ്ണമായും തീയറ്ററിൽ ആസ്വദിക്കേണ്ട ഒരു ഫൺ ത്രില്ലർ കഥ തന്നെയാണ് ചിത്രരമെന്നാണ് പ്രേക്ഷകർ പറയുന്നത്. മയക്കുമരുന്ന് മാഫിയയ്ക്കെതിരായി സംസാരിക്കുന്ന ചിത്രമായി ഇതിനെ കണക്കാക്കാമെങ്കിലും അത് മാത്രം മുന്നിൽ നിർത്തുന്ന തരത്തിലല്ലാതെ മുഴുവനായും രസകരമായി കണ്ടിരിക്കാവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

റാഫിയുടെ തിരക്കഥാ രചനയാണ് ചിത്രത്തിൻറെ നട്ടെല്ല് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കൊച്ചി നഗരത്തെ ഞെട്ടിച്ച ഒരു കുറ്റം പൊലീസ് അന്വേഷിക്കുന്നതിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അതിനിടെ പ്രണയത്തി​ന്റെ ചേരുവകളും ഒപ്പം ചേർത്തിട്ടുണ്ട്. ആ പ്രണയിതാക്കൾക്കിടയിലേക്ക് ആനന്ദ് എന്ന പൊലീസ് ഓഫീസറും കടന്നുവരുന്നുണ്ട്. ആനന്ദായി ചിത്രത്തിൽ എത്തുന്നത് അർജുൻ അശോകനാണ്. ഇവരുടെ ഈ യാത്രയിലെ വലിയ ട്വിസ്റ്റുകൾ പ്രേക്ഷകനെ തീയറ്ററിൽ പിടിച്ചിരുത്തുന്നവയാണ്.

ആക്ഷനും ത്രില്ലിങ്ങിനും ഇടയിൽ ഒളിപ്പിച്ചുവെച്ച തമാശകളും ട്വിസ്റ്റുകളും ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക അഭിപ്രായങ്ങൾ. ഇൻറർവെൽ പഞ്ച് ശരിക്കും തീയറ്ററിൽ ആവേശമായിരുന്നെന്നും പ്രേക്ഷകർ പറയുന്നു. സംവിധായകൻ റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തിലെ നായകനായ ഹൈബിയായി വേഷമിട്ടത്. ഒരു പുതുമുഖ നടൻ എന്ന കുറവുകളൊന്നും ഇല്ലാതെ മുഴുനീളം ഈ വേഷത്തെ മുബിൻ മനോഹരമായി അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. ആക്ഷനിലും, തമാശയിലും, ഡാൻസിലും എല്ലാം മലയാള സിനിമയുടെ ഭാവി പ്രതീക്ഷ കൂടിയാണ് ഈ നടൻ എന്ന് പറയാം. ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇതിനൊപ്പം എടുത്തുപറയേണ്ട കഥാപാത്രം അർജുൻ അശോകൻറെതാണ്. നായകതുല്യമായ വേഷത്തിൽ എസ്ഐ ആനന്ദായി അർജുൻ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അൽപ്പം സൈക്കോയാണോ എന്ന് തോന്നിക്കുന്ന പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, സാജു നവോദയ ഇങ്ങനെ ഒരുപിടി മികച്ച താരങ്ങൾ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്.

ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിലെ ടൈറ്റിൽ സോംഗും നിക്കാഹ് ഗാനവും വളരെ മനോഹരമായി തന്നെ ഒരുക്കിയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഒപ്പം ബിജിഎമ്മും ചിത്രത്തി​ന്റെ കഥാസന്ദർഭത്തോട് ചേർന്ന് നിൽക്കുന്നതാണെന്നാണ് അഭിപ്രായം. ഛായാഗ്രഹണം ഷാജി കുമാർ ആണ് നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം തുടങ്ങി അണിയറയിൽ പ്രവർത്തിച്ച എല്ലാവരും കൈയ്യടി അർഹിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here