സിനിമ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽ നിന്ന് ചാടിയ ജോജു ജോർജിന് പരുക്ക്

0
53

സിനിമ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്ക്. ചിത്രീകരണത്തിന്റെ ഭാഗമായി ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. വീഴ്ചയിൽ ഇടതുകാൽ പാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. മണിരത്നം ചിത്രമായ തഗ്‌ലൈഫിന്റെ ഷൂട്ടിങ്ങിനിടെ പോണ്ടിച്ചേരിയിൽ വെച്ചാണ് അപകടം. പറന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്ന് കമൽഹാസനും നാസറിനും ഒപ്പമാണ് ജോജു ജോർജ് പുറത്തേക്ക് ചാടിയത്. മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. ത​ഗ് ലൈഫിൽ കമൽ ഹാസനും മണിരത്നവും എ ആർ റഹ്മാനൊപ്പം വീണ്ടും കൈകോർക്കുന്നു. ജോജുവിന് പുറമെ മലയാളത്തിൽ നിന്ന് ദുൽഖർ സൽമാനും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

സിനിമ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽ നിന്ന് വീണ് ജോജു ജോർജിന് പരുക്ക്;കാൽ  പാദത്തിന്റെ എല്ലൊടിഞ്ഞു|Joju George|thuglife

ജയം രവി, ഗൗതം കാർത്തിക്, തൃഷ, ഐശ്വര്യ ലക്ഷ്മി, അഭിരാമി, നാസര്‍, വയ്യാപുരി തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്ത് വന്ന കാരക്ടർ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രത്തിന്റെ ലീക്കായ ലൊക്കേഷന്‍ ചിത്രങ്ങൾ പോലും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. കമല്‍ഹാസന്‌റെയും സിമ്പുവിന്‌റെയും പുതിയ ലുക്കുകള്‍ ആയിരുന്നു സൈബർ ലോകത്തെ ചർച്ച വിഷയം.

Joju George| Accident| Shooting| ഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണു;  ജോജുവിന് പരുക്ക്| Breaking News| Manorama News

രംഗരായ ശക്തിവേല്‍ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽ ഹാസന്റെ കഥാപാത്രത്തിന്റെ പേര്. ബ്രട്ടീഷുകാരുടെ കാലത്ത് പേടിസ്വപ്‌നമായിരുന്ന തഗ്ഗികളുടെ ജീവിതകഥയാണ് ചിത്രത്തില്‍ കാണിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പ്രാചീന ഇന്ത്യയിലെ പ്രൊഫഷണല്‍ കൊലപാതകികളും കൊള്ളക്കാരുമായിരുന്നു തഗ്ഗികളെന്നാണ് ചരിത്രം പറയുന്നത്.തഗ്ഗികള്‍ തങ്ങളുടെ പ്രവര്‍ത്തനം തുടര്‍ന്നതായും സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തഗ്ഗികളുടെ പിന്‍ഗാമികളെത്തി മോഷണവും കൊലപാതകവും നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാര്‍ത്തി നായകനായ തീരന്‍ എന്ന ചിത്രം തഗ്ഗി ഗ്രൂപ്പുകളില്‍ പെട്ട കൊള്ളക്കാര്‍ തമിഴ്‌നാട്ടിലെത്തി കൊലപാതകം നടത്തിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു.

Joseph movie review: Joju George dominates an atmospheric, poignant, but  over-stretched cop saga – Firstpost

രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.നേരത്തെ മണിരത്‌നത്തിന്റെ കണ്ണത്തിൽ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിനുവേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്‌സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here