”പതിനെട്ട് വർഷം കടന്ന് പോയതറിഞ്ഞില്ല” ; മകളുടെ പതിനെട്ടാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ കൃഷ്ണകുമാർ

0
196

കളുടെ പതിനെട്ടാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പര്ശിയായ കുറിപ്പുമായി നടൻ കൃഷ്ണകുമാർ. പതിനെട്ട് വർഷം കടന്നുപോയത് അറിഞ്ഞില്ലെന്നും വളരെ അടുത്തകാലത്ത് ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസ്സിലെന്നും സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നുവെന്നും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

 

View this post on Instagram

 

A post shared by Krishna Kumar (@krishnakumar_actor)

”Hansika@18… എനിക്ക് എന്റെ 18 വയസു പ്രായത്തിലെ കാര്യങ്ങൾ വലുതായൊന്നും ഓർക്കാനില്ല.. അന്നൊക്കെ വർഷങ്ങൾ നീങ്ങുന്നില്ല എന്നു തോന്നിയ കാലം ഉണ്ടായിരുന്നു.. അന്ന് നമുക്ക് വലുതാവണം, ജോലിയിൽ കേറണം, പണമുണ്ടാക്കണം വാഹനം വാങ്ങണം, വിദേശരാജ്യങ്ങളിൽ പോകണം…. ഇങ്ങനെ കുറേ കാര്യങ്ങൾ ആയിരുന്നു ജീവിതത്തിൽചിന്തിച്ചു കൂട്ടിയിരുന്നത്.. 20 കളും 30 തുകളും ഇഴഞ്ഞാണ് നീങ്ങിയത്.. ഇന്നു 55 വയസ്സായപ്പോൾ എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നു..ഓരോ വർഷവും പതുക്കെ പോയാൽ മതിയെന്ന് തോന്നും, പക്ഷെ പോകുന്ന സ്പീഡ് താങ്ങാനാവുന്നില്ല.. കാരണമെന്തെന്നു 50 കഴിഞ്ഞവർക്ക് മനസ്സിലാവും.ഹാൻസികയ്ക്കു ഇന്നു 18വയസ്സായി.. എപ്പോഴാണ് ഈ 18 വർഷം കടന്നു പോയതെന്ന് ഞാൻ അറിഞ്ഞില്ല.. വളരെ അടുത്തകാലത്തു ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസ്സിൽ… സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു..എല്ലാ മാതാപിതാക്കൾക്കും ഇതുപോലുള്ള ചിന്തകൾ കാണുമായിരിക്കാം.. അല്ലേ..ഹാൻസുവിനും, ഇന്നു ലോകത്തു 18ആം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു.. എന്നും കൃഷ്ണകുമാർ പോസ്റ്റിൽ പറയുന്നു.”Ahaana Krishna Celebrate Onam With Family, Clicks Goes Viral | ഇത് 'ട്രാവന്‍കൂര്‍ സിസ്‌റ്റേഴ്‌സ്'; ഓണത്തിന് പച്ച കളര്‍കോഡുമായി താരകുടുംബം; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം ...നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് മക്കളും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. മൂത്ത മകൾ അഹാന ഇന്ന് മലയാളത്തിലെ മുൻനിര നായികയാണ് .കൃഷ്ണകുമാറും മൂന്ന് മക്കളും ഭാര്യയുമൊത്തുള്ള വീഡിയോയും ഫോട്ടോസുമെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത് .മാത്രമല്ല താരകുടുംബത്തിന് നിരവധി ആരാധകരുമുണ്ട്.ഓണത്തിന് ഒരേനിറത്തിൽ കൃഷ്ണ കുമാറും കുടുംബവും; വൈറലായി ചിത്രങ്ങൾ | Krishnakumar Family

അടുത്തിടെ കൃഷ്ണകുമാറിന്റെ മകൾ അഹാന അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.ആത്മവിശ്വാസം നൽകിയാണ് നാല് പേരെയും അച്ഛനുമമ്മയും വളർത്തിയതെന്നും പെൺകുട്ടിയായത് കൊണ്ട് നിയന്ത്രണങ്ങളൊന്നും വെച്ചിട്ടില്ലെന്നും 27 വയസ്സായിട്ടുപോലും കല്യാണത്തെക്കുറിച്ച് ഇതുവരെ അച്ഛനോ അമ്മയോ ചോദിച്ചിട്ടില്ലെന്നുമാണ് അഹാന പറഞ്ഞത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here