സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് നടി ഹണി റോസിന്റെ പുതിയ വീഡിയോ ആണ്.”മാലേയം”….. എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം അതിസുന്ദരിയായാണ് നടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കസവുമുണ്ടും ജാക്കറ്റും,അഴിച്ചിട്ട കാർകൂന്തലും നടിയെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്.ബൽജിത് എന്ന ഫോട്ടോഗ്രാഫറാണ് ഈ വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
View this post on Instagram
നിമിഷനേരംകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.സമീപകാലത്താണ് നടി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെപെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുള്ളത്. താരത്തിന്റെ ഡ്രസിങ് സെൻസിനും ആരാധകർ ഏറെയുണ്ട്.അതേസമയം താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉയർന്ന് വരാറുണ്ട്.നടി ഉദ്ഘാടന വേദികളിൽ സജീവ സാന്നിദ്ധ്യമായി മാറിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ നിരന്തരം താരത്തെ ട്രോളുകയും മറ്റും ചെയ്യാറുണ്ട്.ബോഡി ഷെയിമിങ്ങിന്റെ പേരിലും നടി നിരന്തരം വേട്ടയാടാറുണ്ട്.പക്ഷെ ഹണി റോസ് ഇതൊന്നും വക വെക്കാറില്ല എന്നതാണ് സത്യം.അടുത്തിടെ അയർലൻഡിലെ ഒരു ഉദ്‌ഘാടനത്തിൽ ഹണി റോസ് പങ്കെടുത്തിട്ടുണ്ടായിരുന്നു. അതിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടിയിരുന്നു.
ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ച ഹണി റോസ് പതിനെട്ട് വർഷമായി മലയാള സിനിമയുടെ ഭാഗമാണ്.തെലുങ്കിലടക്കം സാന്നിധ്യം അറിയിച്ച ഹണിക്ക് ഇന്ന് തെന്നിന്ത്യയിലൊട്ടാകെ ആരാധകരുണ്ട്.
നടി സർജറി ചെയ്താണ് സൗന്ദര്യം നിലനിർത്തുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഉയർന്നിരുന്നു.ഇതിനെതിരെ നടി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.താൻ സർജറി ഒന്നും ചെയ്തിട്ടില്ലെന്നും ദൈവം തന്നത് മാത്രമേ തനിക്ക് ഉള്ളൂവെന്നുമാണ് ഹണി റോസ് പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഹണിയുടെ പ്രതികരണം.മറ്റൊരു അഭിമുഖത്തിൽ സ്ലീവ്‌ലെസ് ടോപ്പിടാൻ പേടിച്ചിരുന്ന ആളായിരുന്നു താനെന്ന് ഹണി റോസ് തുറന്നു പറഞ്ഞിരുന്നു. വളരെയധികം സമയമെടുത്താണ് താൻ അതിൽ നിന്നൊക്കെ മാറിയതെന്നും തുടക്കത്തിൽ മര്യാദക്ക് സംസാരിക്കാൻ പോലും അറിയില്ലായിരുന്നെന്നും ഈ പേടി സത്യത്തിൽ തന്റെ അറിവില്ലായ്മയായിരുന്നു എന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്നുമാണ് നടി പറഞ്ഞത്. നടിയുടെ വാക്കുകൾക്ക് പിന്നാലെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.