സമീപകാലത്ത് മലയാളി മനസ്സിൽ ഇടം നേടിയ നടിയാണ് നൈല ഉഷ.സിനിമയേക്കാൾ കൂടുതൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളിലൂടെയും സ്റ്റോറികളിലൂടെയുമാണ് നൈല ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഇപ്പോൾ താരം തനിക്ക് പറ്റിയ ചെറിയ അപകടത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചൂടുള്ള ചായ കുടിക്കുന്നതിനിടെ ദേഹത്ത് മറിഞ്ഞുവീണത് നൈല ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞിരുന്നു.ഇപ്പോൾ ദിവസങ്ങൾക്ക് ശേഷം തന്റെ കാലിന്റെ അവസ്ഥ സ്റ്റോറിയിലൂടെ കാണിച്ചിരിക്കുകയാണ് താരം.കാലുകളുടെ ഒരു ഇരുവശത്തുമായി പൊള്ളിയ നിലയിലാണ് ഉള്ളത്.” നിങ്ങളോട് ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ കാലിൽ ചൂടുള്ള ചായ മറിഞ്ഞ് പോയിരുന്നു എന്ന്,ഇപ്പോൾ നിങ്ങൾക്കായി ഞാൻ ഈ പാടുകൾ കാണിക്കുകയാണ്” എന്ന് പറഞ്ഞുകൊണ്ടാണ് നടി ഇൻസ്റ്റാഗ്രാം സ്റ്റോറി ഷെയർ ചെയ്തിരിക്കുന്നത്.ദുബായിലെ ഹിറ്റ് 96.7 ൽ വർഷങ്ങളായി റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നൈല ഉഷ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്.ദുൽഖർ സൽമാൻ നായകനായി എത്തിയ ”കിംഗ് ഓഫ് കൊത്തയാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.സിനിമയിലെ ‘കലാപക്കാര’ പാട്ടിനനുസരിച്ചു ചുവടു വെക്കുന്ന നൈല ഉഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കസവു സാരിയുടുത്ത് സുഹൃത്തുക്കളോടൊപ്പം നടി ചെയ്ത വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത സിനിമ ഓണം റിലീസിനോടനുബന്ധിച്ച് ഓഗസ്റ്റ് 24 നാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണവും അതിനോടൊപ്പം തന്നെ വലിയ രീതിയിൽ ഉള്ള ഡീഗ്രേഡിങ്ങും നടന്നിരുന്നു.ഈ വിഷയത്തിൽ പ്രതികരിച്ചും നൈല ഉഷ രംഗത്ത് എത്തിയിരുന്നു.ഒരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും സ്വന്തം അഭിപ്രായങ്ങളാണെന്നും എന്ന് കരുതി സിനിമയെ ലക്ഷ്യം വെച്ച് ആക്രമിക്കേണ്ട കാര്യമില്ലെന്നുമാൻ നടി പറഞ്ഞത്.
സിനിമയിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ എത്തിയത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തിയിരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്.