ബിഗ് ബോസ് സീസൺ ഫൈവിലൂടെ ജനപ്രിയനായി മാറിയ താരമാണ് അഖിൽ മാരാർ.മത്സരത്തിന് ശേഷം പുറത്തിറങ്ങിയ അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്കും മറ്റും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോൾ അഖിലിന്റെ മറ്റൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.ദുബായിലുള്ള ഹിറ്റ് 96.7 എഫ് എമ്മിന്റെ പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള വീഡിയോയാണ് അഖിൽ ഷെയർ ചെയ്തിരിക്കുന്നത്.
View this post on Instagram
”ഇത്തിരി സമയം ഒത്തിരി സന്തോഷം” എന്ന് പറഞ്ഞുകൊണ്ട് ഷെയർ ചെയ്ത വീഡിയോയിൽ നടിയും റേഡിയോ ജോക്കിയുമായ നൈല ഉഷയും അവിടെ ജോലി ചെയ്യുന്ന മറ്റുള്ളവരെയും കാണാൻ സാധിക്കും.വളരെ രസകരമായാണ് എല്ലവരും പരിപാടിക്കിടെ സംസാരിക്കുന്നത്.ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങളും ശേഷം ഉണ്ടായ മാറ്റങ്ങളും അഖിൽ പറയുന്നുണ്ട്.എന്തായാലും വാതോരാതെ സംസാരിക്കുന്ന അഖിലിന്റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
നീണ്ട നൂറ് ദിവസത്തെ തീപാറും പോരാട്ടത്തിനൊടുവിൽ അഖിൽ മാരാർ പ്രവചനങ്ങൾ ശെരിയാണെന്ന് തെളിയിച്ചുകൊണ്ട് ബിഗ് ബോസ് സീസൺ ഫൈവ് ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ്. അഖിൽ മാരാർ മാത്രമാണ് ഒന്നാം സ്ഥാനത്തിന് അർഹനെന്ന് പ്രേക്ഷകർ ഒന്നടങ്കം വിധിയെഴുതുകയായിരുന്നു.ബിഗ് ബോസ് സീസൺ ഫൈവ് തുടങ്ങിയത് മുതൽ വിജയി ആകാൻ സാധ്യതയുണ്ട് എന്ന് എല്ലാവരും വിധിയൊഴുതിയ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ.
ഒരു താത്വിക അവലോകമെന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഖിലിന് ബിഗ് ബോസ് ഷോയില്‍ എത്തിയപ്പോൾ വലിയ ജനശ്രദ്ധയാണ് ലഭിച്ചത്. അഖിൽ മാരാർക്ക് ജന്മനാട്ടിൽ എത്തിയപ്പോൾ അതി ഗംഭീര വരവേൽപാണ് നൽകിയത്. കൊല്ലം കൊട്ടാരക്കരയിൽ എത്തിയ അഖിൽ മാരാരെ കാണാനായി വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ച കാറിന് പിന്നാലെ ഓടുന്ന ആരാധകരുടെയും നാട്ടുകാരുടെയും വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്.
അതേസമയം ദുബായിലെ ഹിറ്റ് 96.7 ൽ വർഷങ്ങളായി റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നൈല ഉഷ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്.മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല ഉഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . പുണ്യാളൻ അഗർബത്തീസ്,ഗ്യാങ്‌സ്റ്റർ ,ദിവാൻജിമൂല ഗ്രാൻഡ് പ്രികസ്,ലൂസിഫർ ,പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയമാണ് നടി കാഴ്ചവച്ചത്.ഏറ്റവും ഒടുവിൽ ദുൽഖർ സൽമാൻ നായകനായി എത്തിയ ”കിംഗ് ഓഫ് കൊത്തയിലും ഗംഭീര അഭിനയം തന്നെയാണ് നടി കാഴ്ചവച്ചത്.

