ദുബായിൽ എത്തിയ ബിഗ് ബോസ് സീസൺ ഫൈവ് വിന്നർ അഖിൽ മാരാരെ കാണുന്നതിനായി വൻ ജനപ്രവാഹം.താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ”സ്നേഹം കൊണ്ട് പൊതിയുന്ന നിമിഷങ്ങൾ..” എന്ന് പറഞ്ഞുകൊണ്ട് വീഡിയോ ഷെയർ ചെയ്തത്.വീഡിയോയിൽ നിരവധിയാളുകൾ അഖിലിനെ കാണുന്നതിനായി തടിച്ചുകൂടിയിരിക്കുന്നത് കാണാൻ സാധിക്കും.
View this post on Instagram
കഴിഞ്ഞ ദിവസം ദുബായിൽ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനായി പോയതായിരുന്നു താരം.ഇതിനിടയിയിൽ ദുബായിലുള്ള ഹിറ്റ് 96.7 എഫ് എമ്മിന്റെ പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള വീഡിയോയും മറ്റും അഖിൽ ഷെയർ ചെയ്തിരുന്നു.”ഇത്തിരി സമയം ഒത്തിരി സന്തോഷം” എന്ന് പറഞ്ഞുകൊണ്ട് ഷെയർ ചെയ്ത വീഡിയോയിൽ നടിയും റേഡിയോ ജോക്കിയുമായ നൈല ഉഷയും അവിടെ ജോലി ചെയ്യുന്ന മറ്റുള്ളവരെയും കാണാൻ സാധിക്കും.മാത്രമല്ല ദുബായിൽ പോകുന്നതിനിടയിൽ എമിറേറ്റ്സ് വിമാനത്തിലെ ബിസിനസ് ക്ലാസിൽ നിന്നും അഖിൽ പങ്കുവച്ച വീഡിയോയും അതിൽ പറഞ്ഞ കാര്യങ്ങളും വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു.ഒരാളുപോലും ശ്രദ്ധിക്കപ്പെടാതെ നിരന്തരം അവഗണിക്കപ്പെടും പരിഹസിക്കപ്പെടുകയും ചെയ്തിരുന്ന താൻ ഇപ്പോൾ എമിറേറ്റ്സ് ഫ്ലൈറ്റിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയാണെന്നും തന്റെ പരിശ്രമം കൊണ്ടും ഇച്ഛാശക്തികൊണ്ടും ക്ഷമകൊണ്ടുമാണ് ഇവിടെ എത്തിച്ചേർന്നതെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്.
എന്തായാലും താരത്തിന് അങ്ങ് ദുബായിലും ആരാധകർ ഉണ്ടെന്ന് പുതിയ വീഡിയോയിലൂടെ മനസിലാക്കാൻ സാധിക്കും.ഇത്രയും സ്വീകാര്യത ലഭിച്ച ബിഗ് ബോസ് മത്സരാർത്ഥി വേറെയില്ലെന്നാണ് പ്രേക്ഷകർ ഒരുപോലെ പറയുന്നത്.മത്സരത്തിന് ശേഷം പുറത്തിറങ്ങിയ അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്കും മറ്റും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.നീണ്ട നൂറ് ദിവസത്തെ തീപാറും പോരാട്ടത്തിനൊടുവിൽ അഖിൽ മാരാർ പ്രവചനങ്ങൾ ശെരിയാണെന്ന് തെളിയിച്ചുകൊണ്ട് ബിഗ് ബോസ് സീസൺ ഫൈവ് ടൈറ്റിൽ വിന്നർ ആവുകയായിരുന്നു . അഖിൽ മാരാർ മാത്രമാണ് ഒന്നാം സ്ഥാനത്തിന് അർഹനെന്ന് പ്രേക്ഷകർ ഒന്നടങ്കം വിധിയെഴുതുകയായിരുന്നു.ബിഗ് ബോസ് സീസൺ ഫൈവ് തുടങ്ങിയത് മുതൽ വിജയി ആകാൻ സാധ്യതയുണ്ട് എന്ന് എല്ലാവരും വിധിയൊഴുതിയ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ.
ഒരു താത്വിക അവലോകമെന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഖിലിന് ബിഗ് ബോസ് ഷോയില്‍ എത്തിയപ്പോൾ വലിയ ജനശ്രദ്ധയാണ് ലഭിച്ചത്. അഖിൽ മാരാർക്ക് ജന്മനാട്ടിൽ എത്തിയപ്പോൾ അതി ഗംഭീര വരവേൽപാണ് നൽകിയത്. കൊല്ലം കൊട്ടാരക്കരയിൽ എത്തിയ അഖിൽ മാരാരെ കാണാനായി വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ച കാറിന് പിന്നാലെ ഓടുന്ന ആരാധകരുടെയും നാട്ടുകാരുടെയും വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്.