ബിഗ് ബോസ് സീസൺ ഫൈവ് ടൈറ്റിൽ വിന്നർക്കുള്ള സര്‍പ്രൈസ് സമ്മാനമായ മാരുതി സുസുക്കി എസ്‍യുവി ഫ്രോങ്‍ക്സ് സ്വന്തമാക്കി അഖിൽ മാരാർ.ബിഗ്‌ബോസ് മലയാളം സീസൺ ഫൈവിലെ വിജയിയ്ക്ക് 50 ലക്ഷം രൂപയാണ് സമ്മാനത്തുക ആയി പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ നേരത്തേ അറിയിക്കാതിരുന്ന ഒരു സര്‍പ്രൈസ് സമ്മാനവും ടൈറ്റില്‍ വിജയിയായ അഖിൽ മാരാറിന് ലഭിക്കുകയായിരുന്നു .
View this post on Instagram
ഷോയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരില്‍ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‍യുവി ആയ ഫ്രോങ്‍ക്സ് ആണ് അഖിലിന് സർപ്രൈസ് സമ്മാനമായി അന്ന് ലഭിച്ചത്. കമ്പനിയുടെ പ്രതിനിധിയാണ് ഗ്രാന്‍ഡ് ഫിനാലെ വേദിയിലെത്തി കാറിന്‍റെ താക്കോല്‍ അഖിലിന് സമ്മാനിച്ചത്.താക്കോൽ നൽകിയെങ്കിലും ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും അഖിലിന് കാർ നൽകിയിരുന്നില്ല.ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മറ്റും നാനാഭാഗങ്ങളിൽ നിന്നും ഉയർന്ന് വന്നിരുന്നു.തൊട്ടുപിന്നാലെയാണ് ഇപ്പോൾ അഖിലിനെ തേടി സമ്മാനം എത്തിയത്.പൊരുതി നേടിയ സമ്മാനം എന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ തനിക്ക് സമ്മാനമായി ലഭിച്ച കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.നിരവധിപേരാണ് താരത്തിന്റെ പോസ്റ്റിന് ആശമ്സകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അവസാനം കിട്ടി അല്ലെ,ലേറ്റ് ആയാൽ എന്താ സൂപ്പർ കാർ തന്നെ കിട്ടിയല്ലോ,തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
നീണ്ട നൂറ് ദിവസത്തെ തീപാറും പോരാട്ടത്തിനൊടുവിൽ അഖിൽ മാരാർ പ്രവചനങ്ങൾ ശെരിയാണെന്ന് തെളിയിച്ചുകൊണ്ട് ബിഗ് ബോസ് സീസൺ ഫൈവ് ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ്. അഖിൽ മാരാർ മാത്രമാണ് ഒന്നാം സ്ഥാനത്തിന് അർഹനെന്ന് പ്രേക്ഷകർ ഒന്നടങ്കം വിധിയെഴുതുകയായിരുന്നു.ബിഗ് ബോസ് സീസൺ ഫൈവ് തുടങ്ങിയത് മുതൽ വിജയി ആകാൻ സാധ്യതയുണ്ട് എന്ന് എല്ലാവരും വിധിയൊഴുതിയ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ.അത്തരത്തിലൊരു പെർഫോമൻസ് ആണ് മാരാർ ബി ഗ് ബോസ് വീട്ടിൽ കാഴ്ചവച്ചിരുന്നത്.ഏത് ഗെയിമിലും ചുറുചുറുക്കോടെ മത്സരിക്കാനുള്ള അഖിലിന്റെ സമർപ്പണ മനോഭാവമാണ് പ്രേക്ഷകർ ഒന്നടങ്കം ഇഷ്ടപ്പെടാൻ കാരണമായത്.ഒരു താത്വിക അവലോകമെന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഖിലിന് ബിഗ് ബോസ് ഷോയില്‍ എത്തിയപ്പോൾ വലിയ ജനശ്രദ്ധയാണ് ലഭിച്ചത്.മത്സരത്തിന് ശേഷം താരം പങ്കുവെക്കുന്ന പോസ്റ്റുകൾക്കും മറ്റും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.