ബിഗ് ബോസ് സീസൺ ഫൈവിലൂടെ ജനപ്രിയനായി മാറിയ താരമാണ് അഖിൽ മാരാരുടെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം.എമിറേറ്റ്സ് വിമാനത്തിലെ ബിസിനസ് ക്ലാസിൽ നിന്നും അഖിൽ പങ്കുവച്ച വീഡിയോയും അതിൽ പറഞ്ഞ കാര്യങ്ങളുമാണ് ശ്രദ്ധനേടുന്നത്.ഒരാളുപോലും ശ്രദ്ധിക്കപ്പെടാതെ നിരന്തരം അവഗണിക്കപ്പെടും പരിഹസിക്കപ്പെടുകയും ചെയ്തിരുന്ന താൻ ഇപ്പോൾ എമിറേറ്റ്സ് ഫ്ലൈറ്റിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയാണെന്നും തന്റെ പരിശ്രമം കൊണ്ടും ഇച്ഛാശക്തികൊണ്ടും ക്ഷമകൊണ്ടുമാണ് ഇവിടെ എത്തിച്ചേർന്നതെന്നും അഖിൽ മാരാർ പറയുന്നു.
അഖിൽ മാരാരുടെ വാക്കുകൾ ….
”ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആകണം എന്ന ചിന്തയിൽ അതിന് വേണ്ടി ഒരുപാട് പരിശ്രമിക്കുകയും കുറേ ആൾക്കാരുടെ പരിഹാസങ്ങൾ കേൾക്കുകയും ചെയ്ത കാലഘട്ടത്തിൽ നിന്നും ഇവിടെ വരെ എത്തിച്ചേർന്നിരിക്കുകയാണ്.പണ്ട് ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ പരിപാടിക്കുള്ളത് ഇല്ലെങ്കിലും വണ്ടിക്കൂലിക്ക് ഉള്ള പൈസ എങ്കിലും തരണം എന്നാണ് ഞാൻ പറഞ്ഞത്. അത് പോലും തരാതെ പങ്കെടുത്ത ധാരാളം പരിപാടികൾ ഉണ്ടായിരുന്നു. പല പരിപാടികളിൽ നിന്നും ഒഴിവാക്കപ്പെട്ട കാലം ഉണ്ടായിരുന്നു. ഞാൻ അസിസ്റ്റന്റ് ചെയ്ത സിനിമയ്ക്ക് നാഷണൽ അവാർഡ് ലഭിച്ചിരുന്നു. അപ്പോഴൊന്നും നമ്മളെ ആരും ശ്രദ്ധിച്ചിരുന്നില്ല. നാട്ടിലെ ഒരു ക്ലബ്ബിൽ പോലും എന്നെ വിളിച്ചിട്ടില്ല.
സിനിമ സംവിധായകൻ ആയ ശേഷവും ഒരുപാട് ചാനൽ ചർച്ചകൾ ചെയ്ത ശേഷവും പലരും വിളിച്ചു. അവരൊന്നും ഒരു ചെലവ് പോലും തരാനുള്ള സന്മനസ് ഇല്ലായിരുന്നു. ആ കാലത്ത് നിന്നും എമിറേറ്റ്സ് ബിസിനസ് ക്ലാസിൽ, ഞാൻ ചോദിച്ച പൈസയും തന്ന് ഷാർജയിൽ ഒരുപരിപാടിയ്ക്ക് എന്നെ വിളിക്കുമ്പോൾ വ്യക്തിപരമായി തോന്നുന്നൊരു അഭിമാനം ഉണ്ട്.. ആരൊക്കെ നമ്മളെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും പരിഹസിച്ചാലും മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കുക. പരിശ്രമം ആത്മാർത്ഥം ആണെന്നുണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് തീർച്ചയായും ഉയർച്ച ഉണ്ടാകും. അതിനോട് ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടെങ്കിൽ. എനിക്ക് ആരെയെങ്കിലും സ്വാധീനിക്കാൻ കഴിയുമെന്ന് കരുതിയാണ് ഈ വീഡിയോ ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ആരെയും പ്രചോദിപ്പിക്കാനൊന്നും എനിക്കറിയില്ല. ഇതെന്റെ ജീവിതമാണ്, പരിശ്രമമാണ്, എന്റെ ഇച്ഛാശക്തിയാണ്, എന്റെ ക്ഷമയാണ്, മറ്റാർക്കും ഇതിൽ പങ്കില്ല. സന്തോഷം കൊണ്ടാണ് ഈ വീഡിയോ ഇടുന്നത്. ബിസിനസ് ക്ലാസിൽ കാശ് കൊടുത്ത് പോകാൻ എനിക്ക് ഇപ്പോള്‍ പറ്റും. എന്നും അഖിൽ മാരാർ പറയുന്നു.”
ബിഗ് ബോസ് സീസൺ ഫൈവിലൂടെ ജനപ്രിയനായി മാറിയ താരമാണ് അഖിൽ മാരാർ.മത്സരത്തിന് ശേഷം പുറത്തിറങ്ങിയ അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്കും മറ്റും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പുതിയ പോസ്റ്റും അഖിലിന്റെ വാക്കുകളും അദ്ദേഹത്തിൻറെ ആരധകർ ഏറ്റെടുത്തിരിക്കുകയാണ്.

