സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ബിഗ് ബോസ് താരം അഖിൽ മാരാരുടെ പോസ്റ്റ്.എന്റെ ലാലേട്ടന് ചക്കരയുമ്മ എന്ന് പറഞ്ഞുകൊണ്ട് മോഹൻലാലിനൊപ്പം നിൽക്കുന്ന ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറൽ ആയി മാറിയത്.
View this post on Instagram
ബിഗ് ബോസ് സീസൺ ഫൈവിൽ ഉണ്ടായിരുന്നപ്പോൾ മുതലുള്ള സൗഹൃദമാണ് നടൻ മോഹൻലാലും അഖിൽ മാരാരും തമ്മിലുളളത്.ഇരുവരും പരിപാടിക്ക് ശേഷവും ഈ സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്.പരിപാടിക്കിടയിൽ ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു.എന്തായാലും പ്രിയപ്പെട്ടവരെ ഒരുമിച്ചു കണ്ടതിലുള്ള സന്തോഷത്തിലാണ് ആരാധകരുള്ളത്.രണ്ട് പേരും പൊളി ഒന്നിച്ചു ഒരു പടം കൂടെ വരണം,ലാലേട്ടന്റെ കവിൾ കടിച്ചെടുക്കല്ലേ….. ഫാൻസ് മരിക്കും,തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
അതേസമയം ബിഗ് ബോസ് സീസൺ ഫൈവ് ടൈറ്റിൽ വിന്നർക്കുള്ള സര്‍പ്രൈസ് സമ്മാനമായ മാരുതി സുസുക്കി എസ്‍യുവി ഫ്രോങ്‍ക്സ് കഴിഞ്ഞ ദിവസമാണ് അഖിൽ മാരാർ സ്വന്തമാക്കിയത് .ബിഗ്‌ബോസ് മലയാളം സീസൺ ഫൈവിലെ വിജയിയ്ക്ക് 50 ലക്ഷം രൂപയാണ് സമ്മാനത്തുക ആയി പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ നേരത്തേ അറിയിക്കാതിരുന്ന ഒരു സര്‍പ്രൈസ് സമ്മാനവും ടൈറ്റില്‍ വിജയിയായ അഖിൽ മാരാറിന് ലഭിക്കുകയായിരുന്നു .
ഷോയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരില്‍ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‍യുവി ആയ ഫ്രോങ്‍ക്സ് ആണ് അഖിലിന് സർപ്രൈസ് സമ്മാനമായി അന്ന് ലഭിച്ചത്. കമ്പനിയുടെ പ്രതിനിധിയാണ് ഗ്രാന്‍ഡ് ഫിനാലെ വേദിയിലെത്തി കാറിന്‍റെ താക്കോല്‍ അഖിലിന് സമ്മാനിച്ചത്.താക്കോൽ നൽകിയെങ്കിലും ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും അഖിലിന് കാർ നൽകിയിരുന്നില്ല.ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മറ്റും നാനാഭാഗങ്ങളിൽ നിന്നും ഉയർന്ന് വന്നിരുന്നു.തൊട്ടുപിന്നാലെയാണ് ഇപ്പോൾ അഖിലിനെ തേടി സമ്മാനം എത്തിയത്.
View this post on Instagram
പൊരുതി നേടിയ സമ്മാനം എന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ തനിക്ക് സമ്മാനമായി ലഭിച്ച കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.നിരവധിപേരാണ് താരത്തിന്റെ പോസ്റ്റിന് ആശമ്സകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അവസാനം കിട്ടി അല്ലെ,ലേറ്റ് ആയാൽ എന്താ സൂപ്പർ കാർ തന്നെ കിട്ടിയല്ലോ,തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.