കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷ് മകളുമൊത്തുള്ള വെക്കേഷൻ ട്രിപ്പിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.ഈ പോസ്റ്റിന് മോശം കമന്റ് ചെയ്ത യുവതിക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ അമൃത നൽകിയ മറുപടിയും വലിയ ചർച്ചയായിരുന്നു.ഇപ്പോൾ ഗോവൻ ട്രിപ്പിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടി.മകളുമൊത്ത് വിവിധ സ്ഥലങ്ങളിൽ പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് അമൃത ഷെയർ ചെയ്തിരിക്കുന്നത്.
View this post on Instagram
പോസ്റ്റ് ഇട്ടതിനുപിന്നാലെ ഉയർന്നുവന്ന പ്രധാന ചോദ്യം ആരാണ് ചിത്രങ്ങൾ എടുത്ത് തരുന്നത് എന്നായിരുന്നു.സോളോ ട്രിപ്പ് ആണെന്ന് പറയുമ്പോഴും ഫോട്ടോ എടുത്ത് തന്ന വ്യക്തി ആരാണെന്ന് തുറന്ന് പറയുന്നില്ലലോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.എന്തായാലും താരം ഇതുവരെ കമന്റിനോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം അമൃത ഷെയർ ചെയ്ത പോസ്റ്റിന് ‘പിതാവ് മരിച്ചതിന്റെ ആഘോഷമാണോ ? ‘എന്ന് പറഞ്ഞുകൊണ്ടാണ് യുവതി പോസ്റ്റിന് കമന്റ് ചെയ്തത്.തൊട്ടുപിന്നാലെ തന്നെ മറുപടിയുമായി അമൃത രംഗത്തെത്തിയിരുന്നു.”മിസ് മിനി, നിങ്ങളുടെ കുടുംബത്തിലെ മരണം നിങ്ങൾ ആഘോഷിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. അതും അച്ഛന്റെ.. ഇവിടെ ഒരു കുടുംബം മുഴുവൻ എങ്ങനെയെങ്കിലും ഞങ്ങളുടെ അച്ഛന്റെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണ് , അച്ഛന്റെ മരണം എന്റെ മകളെ വളരെയധികം ബാധിച്ചിരുന്നു.ഒരു അമ്മയും വീട്ടിലെ മൂത്ത മകളും എന്ന നിലയിൽ, എന്റെ കുടുംബത്തെ സഹായിക്കുകയും എല്ലാവരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്! നിങ്ങളെപ്പോലുള്ള ആളുകൾക്ക് പരിഹാസ്യമായ കമന്റുകൾ ഇടുന്നത് എളുപ്പമാണ് .നിങ്ങൾ വളരെ ഹൃദയശൂന്യരും പരുഷരുമായതിൽ എനിക്ക് നിങ്ങളോട് വളരെ സഹതാപം തോന്നുന്നു.ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ! എന്ന് പറഞ്ഞുകൊണ്ടാണ് അമൃത മറുപടി നൽകിയത്.”
താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി ഇട്ടതോടുകൂടിയുമാണ് അമൃതയുടെ ആരാധകർ ഈ വിവരം അറിഞ്ഞത്. ശേഷം അമൃതെയെ പിന്തുണച്ച് നിരവധിയാളുകൾ രംഗത്ത് എത്തുകയും ചെയ്തു.മൃത ചേച്ചി ഇതൊക്കെ ആരോടാ ഈ പറയുന്നത്! ഇവരുടെ ഒക്കെ ചിന്താഗതിയും മനോഭാവവും ഒന്നും മാറില്ല,ഉളുപ്പുണ്ടോ മൈരെ ഇമ്മാതിരി കമൻ്റ് ഇടാൻ. നീ നിൻ്റെ തന്തയോ തള്ളയോ ചത്താൽ ആജീവനാന്തം കരഞ്ഞ് വീട്ടിൽ തന്നെ ഇരിക്കുമോ തുടങ്ങി കമന്ടുകൾ നീണ്ടുപോകുന്നു.
കഴിഞ്ഞ മാസമാണ് അമൃത സുരേഷിന്റെ പിതാവ് മരണപ്പെട്ടത് .മരണശേഷം അമൃത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റായിരുന്നു സൈബർ ആക്രമണത്തിന് തുടക്കം കുറിച്ചത് .അടുത്തിടെ കാനഡയില്‍ പരിപാടി അവതരിപ്പിക്കാനായി പോയപ്പോള്‍ ലോക പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം ഇരുവരും സന്ദര്‍ശിക്കുകയും വീഡിയോയും ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു.അച്ഛൻ മരിച്ചിട്ട് നാളുകള്‍ കഴിയും മുൻപ് ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നുവോ തുടങ്ങി നിരവധി മോശം കമന്റുകള്‍ അമൃതയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു .
ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ് അമൃതയെ മലയാളികള്‍ പരിചയപ്പെടുന്നത്.പിന്നീടങ്ങോട്ട് സംഗീത രംഗത്ത് സജീവ സാന്നിധ്യമായി മാറുകയായിരുന്നു അമൃത.പാട്ടിനൊപ്പം താരത്തിന്റെ വ്യക്തിജീവിതവും സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്.

