ആർഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിൻറെ വിജയത്തിളക്കം ആഘോഷിക്കുകയാണ് നടന്മാരായ ആന്റ്ണി വർഗീസും,ഷെയ്ൻ നിഗവും,നീര്ജും. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത സിനിമക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നടൻ ആന്റണി പെപ്പെയുടെ പുതിയ വീഡിയോയാണ്.
View this post on Instagram
”സേറ മോളും അപ്പയും” എന്ന് പറഞ്ഞുകൊണ്ട് മകളെ കൊഞ്ചിക്കുന്ന വീഡിയോ നടൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിനുപിന്നാലെ നിരവധി ആരാധകരാണ് വീഡിയോ ഏറ്റെടുത്തത്. വീഡിയോയിൽ അപ്പയുടെ കൈകളിൽ നിന്ന് താഴെയിറങ്ങാൻ പരിശ്രമിക്കുന്ന മകളെയും മകളെ ചുംബിക്കുന്ന പെപ്പെയും കാണാൻ സാധിക്കും.നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറൽ ആയത്.മാത്രമല്ല പോസ്റ്റിന് ലഭിച്ച കമന്റുകളും രസകരമാണ്.” കുട്ടി ഇറങ്ങി ഓടുന്നു..ഇടിക്കും ന്ന് പേടിച്,അപ്പ എന്നെ പിടിക്കുമോ ?,വിടടാ എന്നെ, തുടങ്ങി കമന്റുകൾ നീണ്ടുപോകുന്നു.കഴിഞ്ഞ ദിവസം ആർഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിൻറെ വിജയത്തിന് പിന്നാലെ ചിത്രത്തിൻറെ തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരനും ഷബാസ് റഷീദിനും നന്ദി അറിയിച്ചുകൊണ്ട് നടൻ രംഗത്ത് എത്തിയിരുന്നു .ഇരുവരെയും ആദ്യമായി പരിചയപ്പെട്ടത് ആരവം സിനിമയുടെ സമയത്താണെന്നും ഇനിയും ഒരുപാട് ഹിറ്റുകൾ ഇവരിലൂടെ മലയാള സിനിമയിൽ ഉണ്ടാകുമെന്നും നടൻ പറയുന്നു.
പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് തീയേറ്ററിൽ വിജയം കൊയ്ത സിനിമയാണ് ‘ആർഡിഎക്സ്’. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25 നായിരുന്നു ചിത്രം റീലീസ് ചെയ്തത്. താരപ്പൊലിമയില്ലാതെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ആർഡിഎക്സിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.
ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിൽ ആര്‍ഡിഎക്സ് ഇടംപിടിച്ചിരുന്നു.സിനിമയിലെ ”നീല നിലവേ ” എന്ന് തുടങ്ങുന്ന ഗാനത്തിനും പാട്ടിലെ ഷെയ്നിന്റെ നൃത്തത്തിനും വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചത്.കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. സാം സി എസ് ആണ് മനോഹരമായ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത്.ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.