ഇനി പാക് ചലച്ചിത്ര താരങ്ങളെയും ഇന്ത്യയിൽ കൊണ്ടുവരാമോ? : ചോദ്യവുമായി ബോളിവുഡ് സംവിധായകൻ രാഹുൽ

0
215

രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്കുമതീതമാണ് എപ്പോഴും കലാ-കായിക മേഖല. ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം പാകിസ്താ​ന്റെ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയിരുന്നു. ഏകദിന ലോകകപ്പിനു വേണ്ടിയാണ് പാക് ടീം ഇന്ത്യയിൽ സന്ദർശനം നടത്തിയത്.

ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ രാഹുൽ ധോലാകിയ. പാക് ക്രിക്കറ്റ് ടീമം​ഗങ്ങൾ ഇപ്പോൾ ഇന്ത്യയിൽ വന്നു, ഇനി പാക് ചലച്ചിത്ര താരങ്ങളെ നമ്മുടെ ചിത്രങ്ങളിൽ അഭിനയിപ്പിക്കാൻ പറ്റുമോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തി​ന്റെ പ്രതികരണം.

‘പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഔദ്യോഗികമായി ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. പാകിസ്ഥാൻ നടന്മാരെയും ഇനി നമ്മുടെ സിനിമകളിൽ അഭിനയിപ്പിക്കാൻ പറ്റുമോ? സംഗീതജ്ഞരെ വച്ച് ഇവിടെ പരിപാടി അവതരിപ്പിക്കാൻ സാധിക്കുമോ?’ എന്നാണ് രാഹുൽ ധോലാകിയ എക്സിലൂടെ ചോദിച്ചത്.

കിം​ഗ് ഖാൻ ഷാരൂഖ് ഖാ​ന്റെ ചിത്രമായ ‘റഈസ്’ എന്ന സിനിമയുടെ സംവിധായകനായാണ് രാഹുൽ ധോലാകിയ. ഈ സിനിമയിലൂടെയാണ് സംവിധായകൻ ജനശ്രദ്ധ നേടുന്നത്. 2017 ൽ പ്ര‍ദർശനത്തിന്ഈ എത്തിയ ചിത്രത്തിലൂടെയാണ് പാക് നടിയായ മഹിറ ഖാൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, ‘റഈസ്’ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി ഇവിടെ എത്താൻ മഹിറയ്ക്ക് അന്ന് അനുമതി ലഭിച്ചിരുന്നില്ല. ഉറി ഭീകരാക്രമണത്തെ തുടർന്ന് പാക് കലാകാരന്മാർക്ക് അന്ന് വിലക്കേർപ്പെടുത്തിയതാണു നടിക്കും തിരിച്ചടിയായത്. അതുകൊണ്ടാണ് താരത്തിന് ഇന്ത്യയിലെത്താൻ സാധിക്കാതെ പോയത്.

അതേസമയം, ക്യാപ്റ്റൻ ബാബർ അസമിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ എത്തിയ പാക് ക്രിക്കറ്റ് ടീമിന് ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ വമ്പൻ വരവേൽപ്പാണ് നൽകിയത്. താരങ്ങളുടെ വരവറിഞ്ഞ് നൂറുകണക്കിന് ക്രിക്കറ്റ് ആരാധകരും ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. ഇന്ത്യ നൽകിയ സ്വീകരണത്തിൽ ബാബറും, ഷഹിൻഷാ അഫ്രീദി ഉൾപ്പെടെയുള്ള താരങ്ങളും സോഷ്യൽ മീഡിയയിലൂടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരങ്ങൾ പ്രതികരണമറിയിച്ചത്.

ഹൈദരാബാദുകാരുടെ സ്നേഹവും പിന്തുണയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവര്‍ സ്‌നേഹം കൊണ്ട് കീഴടക്കി’ എന്നാണ് ബാബര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അവിശ്വസനീയ സ്വീകരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി പോകുന്നുണ്ട്. അടുത്ത ഒന്നര മാസം കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് റിസ്വാന്‍ എക്സില്‍ കുറിച്ചത്. ബുധനാഴ്‌ച്ച രാത്രിയാണ് നായകന്‍ ബാബര്‍ അസമും സംഘവും ഹൈദരാബാദില്‍ വിമാനമിറങ്ങിയിരുന്നത്. 2016 ട്വന്റി20 ലോകകപ്പിനായാണ് അവസാനമായി പാക്കിസ്ഥാൻ ഇന്ത്യയിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here