അഭിഷേക്, സായി, സിജോ മൂവരുടെയും പ്ലാനിങ് പുറത്ത് : ജിന്റൊക്കെതിരായ സായിയുടെ വജ്രായുധം സായിയുടെ വജ്രായുധം

0
104

റ്റുള്ളവരെ ഏത് വിധേനയും പുറത്താക്കി സ്വന്തം നിലനില്‍പ്പ് സുരക്ഷിതമാക്കുക എന്നുള്ളതാണ് നിലവില്‍ ഒരോ ബിഗ്ഗ്‌ബോസ് മത്സരാർത്ഥിയും പുറത്തെടുക്കുന്ന സ്ട്രാറ്റജി. ഏറ്റവും ശക്തനായ മത്സരാർത്ഥി ആരാണോ അവർക്കെതിരെ മറ്റുള്ളവർ ഒന്നിച്ച് നീക്കം നടത്തുന്നതും ബിഗ് ബോസ് വീടിനുള്ളില്‍ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്. ഈ സീസണിനെ സംബന്ധിച്ച് മൂന്നാം ആഴ്ച മുതൽ തന്നെ പ്രേക്ഷകർക്കും ബിഗ്ഗ്‌ബോസ് അണിയറ പ്രവർത്തകർക്കും പ്രധാനപ്പെട്ട ഒരു മത്സരാർത്ഥിയായി മാറിയ വ്യകതിയാണ് ജിന്റോ. ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന് വരെ പ്രവചിക്കപ്പെടുന്ന താരം. എന്നാല്‍ ജിന്റോയ്ക്കെതിരായ ഒരു വജ്രായുധം തന്റെ കൈവശം ഉണ്ടെന്നാണ് സായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സിജോ, നന്ദന എന്നിവരോടായിരുന്നു സായിയുടെ തുറന്ന് പറച്ചില്‍.

സിജോയോടും സായിയോടും ടാസ്കിനിടയിൽ തന്നെ സപ്പോർട്ട് ചെയ്യാത്തതിന് നന്ദന പിണങ്ങുകയും , സംസാരിക്കാനായി സായിയും സിജോയും ക്ലിയർ ആക്കാൻ വേണ്ടി ചെന്നപ്പോൾ നന്ദന പറഞ്ഞത് നിങ്ങളെ രണ്ടാളെയും വിശ്വസിക്കരുതെന്നു ജിന്റോ പറഞ്ഞിട്ടും ഞാൻ അത് കേൾക്കാതെ നിങ്ങളെ വിശ്വസിച്ചു അതെന്റെ തെറ്റാണെന്നു ഇപ്പോൾ മനസ്സിലായി എന്നതാണ് . അതിനുശേഷവുമാണ് സായി ഇത്തരത്തിൽ ഒരു പ്രസ്താവന ഇറക്കുന്നത് . പൊതുവെ ജിന്റോയുടെ സ്റ്റാർറ്റര്ജി ആണ് കുത്തിത്തിരിപ്പ് ഗെയിം . പക്ഷെ അതിവിടെ നടക്കില്ല എന്നതാണ് സായി പറഞ്ഞത് . സായിയോട് കളിയ്ക്കാൻ നിന്നാൽ പൊട്ടിച്ചു നാറ്റിച് കപ്പിന്റെ ഏഴയലത്തുപോലും ജിന്റോയെ അടുപ്പിക്കില്ല എന്നും സായി വ്യക്തമാക്കിയിരുന്നു . അതിന്റെ ബാക്കി പത്രമാകാം ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ നടക്കുന്നത് .

നിലവിൽ നേടിയെടുത്ത പോയിന്റുകൾ വച്ച് ഒന്നാമതായി അഭിഷേകും രണ്ടാമത് അർജുൻ മൂന്നാമത് ഋഷി നാലാമത് സായി അഞ്ചാമത് ജിന്റോ എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിലെ സ്ഥാനങ്ങൾ . ആദ്യമൊക്കെ ഇന്റിവിജ്വൽ ആയി തന്നെ നിന്നാണ് എല്ലാവരും കളിച്ചതെങ്കിലും 2 ,3 ടാസ്കുകൾക്ക് ശേഷം തന്നെ അഭിഷേക്, സായി, സിജോ അടങ്ങുന്ന ഒരു ഗ്രൂപ്പ് അവിടെ ഫോം ആവുകയായിരുന്നു . എപ്പിസോഡുകളിൽ കാണാൻ സാധിച്ചിട്ടില്ല എങ്കിലും ബിഗ്ഗ്‌ബോസ് ലൈവിൽ കൃത്യമായി തന്നെ എല്ലാം മനസ്സിലാക്കൻ സാധ്യമായിരുന്നു . ജിന്റോയെ ഏതു വിധേനയും ഒഴിവാക്കിയാൽ മാത്രമേ തങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്ന് തന്നെ വിശ്വസിക്കുകയാണ് ആ ഗ്രൂപ്പ് . ജിന്റോയെ വിജയിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടിലാണ് മൂവരും . അതിന്റെ ഭാഗമായി തന്നെ ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായി നടന്ന എട്ടാമത്തെ ടാസ്ക് മുഖമുദ്രയിൽ അഭിഷേകും ജിന്റോയും തമ്മിൽ വലിയൊരു വഴക്ക് നടക്കുകയും , ഇത് കായികമായ മത്സരമില്ല എന്ന് ബിഗ്ഗ്‌ബോസ് ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട് . ആ വഴക്ക് മുന്നേ പരാമർശിച്ച പ്ലാനിങ്ങിന്റെ ഭാഗം തന്നെ ആണെന്നതാണ് പ്രേക്ഷക പരാമർശം .

ഇരുപത്തിയെട്ടാം ദിവസ്സം ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് പുറമെ നിന്നും നിലവിലെ ഗെയിo കണ്ട് മനസ്സിലാക്കി വന്നവരാണ് സായിയും അഭിഷേകും നന്ദനയും. കൂടാതെ പതിനാറാം ദിവസം ഫിസിക്കൽ അസാൾട്ടിന് ഇരയാക്കപ്പെട്ടു പുറത്തായി മൂന്നു ആഴ്ചയോളം സീക്രട്ട് റൂമിൽ ഇരിക്കുകയും മത്സരത്തിന്റെ ഗതി മനസ്സിലാക്കി തിരിച്ചു വരികയും ചെയ്ത ആളാണ് സിജോ . അതുകൊണ്ട് തന്നെ ഈ ഗ്രൂപ്പിന് കൃത്യമായി അറിയുന്ന കാര്യമാണ് ജിന്റോയ്ക്ക് പ്രേക്ഷകർക്കിടയിൽ കിട്ടുന്ന സപ്പോർട്ട്. ഗെയിമുകൾ വഴി ജിന്റോയുടെ ആത്മവിശ്വാസം തകർക്കാനും ജിന്റോയുടെ ആക്രമണ മനോഭാവം പുറത്തുകൊണ്ടു വരാനും ശ്രമിക്കുകയാണ് മൂവരും ചേർന്ന് എന്നതാണ് ജിന്റോയുടെ ആരാധകർ പരാമർശിക്കുന്നത് .

 

 

LEAVE A REPLY

Please enter your comment!
Please enter your name here