പ്രിയതമക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ .സോഷ്യൽ മീഡിയയിലൂടെ പ്രണയാർദ്രമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് നടൻ ഭാര്യ അമാൽ സൂഫിയക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.
View this post on Instagram
”ഞങ്ങളുടെ വീട്ടിൽ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന രണ്ട് വാക്കുകളാണ് അമ്മേ, അം എന്നത്.എത്ര ക്ഷീണിതയാണെങ്കിലും എല്ലായ്‌പ്പോഴും നീ ഞങ്ങൾക്ക് ആവശ്യമായ പരിഗണനയും ലാളനയും ഊർജ്ജവും നൽകാൻ ശ്രമിക്കാറുണ്ട്.ഓരോ ദിവസവും നീ പടിപടിയായി വളരുന്നുണ്ടെങ്കിലും നിന്നിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല.ജീവിതത്തിൽ നിരവധി റോളുകൾ വളരെ അനായാസമായാണ് നീ ചെയ്യുന്നത്എപ്പോഴും നീ നീയായി തന്നെ ഇരിക്കുന്നതിന് നന്ദി പറയുകയാണ്.പ്രിയതമക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു ” എന്ന് പറഞ്ഞുകൊണ്ട് അമാലിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.സ്നേഹനിധിയായ ഭാര്യയെക്കുറിച്ച് നടൻ എഴുതിയ ആശംസാവരികള്‍ വളരെ വേഗത്തിലാണ് വൈറലായത്.
dulq2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നെെ സ്വദേശിയായ അമാൽ ആര്‍ക്കിടെക്റ്റ് ആണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുല്‍ഖര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.വിവാഹശേഷം 2012-ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.
അതേസമയം നിരവധി താരങ്ങളാണ് അമാലിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.നസ്രിയ പൃഥ്വിരാജ് തുടങ്ങിയവരും ആശംസ അറിയിച്ചിട്ടുണ്ട്.പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകൾ,ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നസ്രിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
View this post on Instagram
അതേസമയം ദുൽഖർ സൽമാന്റേതായി ഒടുവിൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത ‘.രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. വേറിട്ട രണ്ടു ഗെറ്റപ്പുകളിൽ എത്തുന്ന ദുൽഖർ സൽമാന്റെ രാജു എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.കിംഗ് ഓഫ് കൊത്തയിലെ പ്രമോ ഗാനവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു തല്ലുമാലയിലെ മണവാളൻ തഗ്ഗും സുലൈഖാ മൻസിലിലെ ഓളം അപ്പും ആലപിച്ച ഡബ്സിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡബ്സിയുടെ മറ്റൊരു റാപ്പ് നമ്പറായ ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരിയാണ്.