‘തൽക്കാലം മൈൻഡ് യുവർ ഓൺ ബിസിനസ്സ്’ ; അമൃതക്ക് പിന്നാലെ മോശം കമന്റിന് ചുട്ട മറുപടി നൽകി ഗോപി സുന്ദർ

0
418

ലയാളികൾക്ക് ഏറെ പരിചിതനായ ഗായകനാണ് ഗോപി സുന്ദർ.പാട്ടിനേക്കാൾ കൂടുതൽ ചർച്ചയാകാറുള്ളത് അദ്ദേഹത്തിൻറെ വ്യക്തിജീവിതമാണ്.ഇപ്പോൾ മോശം കമന്റിന് ചുട്ട മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ അമ്മയ്‌ക്കൊപ്പം പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ ‘ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കിൽ താൻ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്’, എന്ന് പറഞ്ഞുകൊണ്ടാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ തന്നെ മറുപടിയുമായി ഗോപി രംഗത്ത് എത്തുകയായിരുന്നു.

തല്ക്കാലം മൈൻഡ് യുവർ ഓൺ ബിസിനസ്സ് .നീ ആദ്യം നിന്റെ മര്യാദ കാണിക്കൂ. ആരും മമ്താസിനോട് വിഷമം പറയാനോ, രക്ഷിക്കാനോ, സമാധാനിപ്പിക്കാനോ, പറഞ്ഞിട്ടില്ലാത്ത പക്ഷം മര്യാദയെക്കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെക്കുറിച്ച് എന്തിനാടോ വെറുതെ ജഡ്ജ് ചെയ്യുന്നത് ? എന്ന് പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദർ കമന്റിന് മറുപടി നൽകിയത്.അന്നേ ദിവസം ഗോപി സുന്ദർ പങ്കുവച്ച മറ്റൊരു പോസ്റ്റിനും മോശം കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.ഇതിനും അദ്ദേഹം മറുപടി നൽകുന്നുണ്ട്. ‘ഒരു ജീവിതം. അത് മനോഹരമാണ്. നിങ്ങൾക്കായി ജീവിക്കുക’, എന്ന് പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദർ പോസ്റ്റ് പങ്കുവച്ചത്.

തൊട്ടുപിന്നാലെ ‘ഇപ്പോ അമൃത നിന്റെ ഭാര്യ അല്ലെ’ എന്ന് പറഞ്ഞുകൊണ്ട് കമന്റും പ്രത്യക്ഷപ്പെട്ടു.നന്മ മാത്രം എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്റിന് ‘നിനക്ക് നന്മ മാത്രം പോരല്ലേ’ എന്നാണ് പൊട്ടിച്ചിരിക്കുന്ന സ്മൈലിക്കൊപ്പം ​ഗോപി സുന്ദർ മറുപടി നൽകിയത്.

സമീപദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയമായിരുന്നു ഗോപി സുന്ദറും അമൃത സുരേഷും വേർപിരിഞ്ഞെന്ന രീതിയിലുള്ള വാർത്ത.അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ച് ജീവിതം ആരംഭിച്ച വാര്‍ത്ത പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തതാണ് സോഷ്യല്‍ മീഡിയയിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചത്.ഒരുവർഷം മുൻപാണ് അമൃതയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും വിവാഹിതരായത്.അമൃതയും ഗോപി സുന്ദറും തമ്മിൽ പ്രണയത്തിലാണെന്ന വാര്‍ത്ത വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു.തൊട്ടു പിന്നാലെ ഇരുവര്‍ക്കും നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം അതിരൂക്ഷമായിരുന്നു. സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെ ഇരുവരും ഒരുമിച്ച് നേരിടുകയായിരുന്നു. തങ്ങളുടെ പ്രണയം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയാൻ ഇരുവരും മടി കാണിച്ചിരുന്നില്ല എന്നതാണ് സത്യം .

 

LEAVE A REPLY

Please enter your comment!
Please enter your name here