സമീപദിവസം നടൻ സുരേഷ് ഗോപിയെ അനുകരിച്ച് ജയറാം രംഗത്ത് എത്തിയിരുന്നു.ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അല വൈകുണ്ഡപുരമുലോ എന്ന തെലുങ്ക് ചിത്രത്തിലെ സാമജവരഗമനാ എന്ന് തുടങ്ങുന്ന ഗാനം സുരേഷ് ഗോപി ആലപിച്ചിരുന്നു.സുരേഷ് ഗോപി പാടുന്ന ഈ ഗാനം അതേരീതിയിലാണ് ജയറാം അവതരിപ്പിച്ചത്.ഇപ്പോൾ സുരേഷ് ഗോപിയോട് അനുവാദം ചോദിച്ച ശേഷമാണ് അദ്ദേഹത്തെ അനുകരിച്ചു മിമിക്രി ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതെന്ന് പറയുകയാണ് ജയറാം.
View this post on Instagram
മകൻ കാളിദാസ് ആണ് സുരേഷ് ഗോപി തെലുങ്ക് ഗാനം ആലപിക്കുന്ന വിഡിയോ തന്നെ കാണിക്കുന്നതെന്നും അത് കണ്ടപ്പോൾ അനുകരിക്കാൻ തോന്നുകയായിരുന്നുവെന്നും സുരേഷ് ഗോപിയോട് അനുവാദം ചോദിച്ചതിന് ശേഷമാണ് വീഡിയോ ചെയ്തതെന്നും ജയറാം പറയുന്നു.
വളരെ രസകരമായാണ് ജയറാം സുരേഷ് ഗോപിയെ വീഡിയോയിൽ അനുകരിക്കുന്നത്.ഇൻസ്റാഗ്രാമിലൂടെ സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവച്ച വീഡിയോക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ ലൈക്കുകളും നാലായിരത്തോളം കമന്‍റുകളുമാണ് ലഭിച്ചത്.മാത്രമല്ല വീഡിയോ കണ്ട് സുരേഷ് ഗോപി ,ഗോവിന്ദ് പത്മസൂര്യ,പിഷാരടി,ലിസി,കനിഹ,തരുൺ മൂർത്തി,തുടങ്ങി വലിയ താരനിര കമന്റുകളുമായി രംഗത്ത് എത്തിയിരുന്നു.ഭൂരിഭാഗം ആളുകളും വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.അതേസമയം ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്‍ലർ.അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റ രചന നിർവ്വഹിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണയാണ്. പൂർണ്ണമായും മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലറാണ് അബ്രഹാം ഓസ്‍ലര്‍.ഒരു കൊലക്കേസ് അന്വേഷണമാണ് പോലീസ് കമ്മീഷണർ അബ്രഹാം ഓസ്‌ലറിലൂടെ നടത്തുന്നത്. ഏറെ ദുരൂഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന് ചിത്രത്തിനെ വിശേഷിപ്പിക്കാൻ സാധിക്കും.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, വയനാട് എന്നീ ജില്ലകളിലായി ചിത്രീകരിക്കുന്ന ചിത്രം ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസ്സും ചേർന്നാണ് നിർമ്മിക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്ന്റെ എഡിറ്റിംഗ് ചെയ്യുന്നത് സൈജു ശ്രീധരനാണ്. സംഗീതമൊരുക്കുന്നത് മിഥുന്‍ മുകുന്ദനും കലാസംവിധാനം ഗോകുല്‍ ദാസുമാണ്.