സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് ഒരു നടന്റെ ഫോട്ടോയാണ്.പൊതുവെ നടന്മാരുടെയും നടിമാരുടെയെല്ലാം വ്യത്യസ്തത നിറഞ്ഞ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.ഇത്തവണ അത്തരത്തിൽ വൈറൽ ആയിരിക്കുന്നത് പ്രിയനടൻ ജയസൂര്യയാണ്.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗാന്ധിജിയുടെ ലുക്കിലുള്ള ജയസൂര്യയുടെ പുതിയ ഫോട്ടോ തയ്യാറാക്കിയിരിക്കുന്നത്.സിനിമ ഗ്രൂപ്പിൽ ഗാന്ധിജിയുടെ ലുക്കിൽ പ്രത്യക്ഷപ്പെട്ട നടനെ കണ്ടെത്താൻ ആരാധകർക്ക് അതികം സമയം വേണ്ടിവന്നില്ല. “ഗാന്ധി സിനിമ മലയാളത്തിൽ ചെയ്താൽ ജയസൂര്യയായിരിക്കും പെർഫെക്റ്റ് കാസ്റ്റിംഗ്. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക”, എന്നായിരുന്നു പോസ്റ്റിൽ ക്യാപ്‌ഷൻ നൽകിയിരുന്നത്.പിന്നാലെ ചിത്രം നിമിഷനേരംകൊണ്ട് വൈറൽ ആവുകയായിരുന്നു.”ജയസൂര്യക്ക് ഏത് വേഷവും ചെയ്യാൻ സാധിക്കും അതുപോലുള്ള അഭിനയമാണ്,ചെറുപ്പത്തിൽ ഞാൻ വിചാരിച്ചിട്ടുണ്ട് ഗാന്ധിജി ഇങ്ങേർ ചെയ്താൽ നന്നായിരിക്കുമെന്ന് ,എന്തായാലും ഇത് കലക്കി തുടങ്ങി കമന്റുകൾ നീണ്ടുപോകുന്നു.ജയസൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കത്തനാർ.ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിൻറെ റിലീസിനായി സിനിമാ പ്രേമികളും കാത്തിരിക്കുകയാണ്.ചരിത്രത്തിന്‍റെ താളുകളിൽ ഇടം പിടിച്ച കടമറ്റത്തു കത്തനാരുടെ കഥയാണ് സിനിമയുടെ പ്രമേയം.കത്തനാർ ദ വൈല്‍ഡ് സോസറര്‍ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമൊരുങ്ങുന്നത്.മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം വിർച്വൽ പ്രൊഡക്ഷൻസിന്‍റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്.ഫിലിപ്സ് ആന്റ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ഒരുക്കിയ റോജിൻ തോമസ്സാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.കൊറിയൻ വംശജനും കാനഡയിൽ താമസ്സക്കാരനുമായ ജെ.ജെ. പാർക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്യുന്നത്. രാഹുൽ സുബ്രമണ്യനാണ് ചിത്രത്തിൻറെ സംഗീത സംവിധാനം ചെയ്യുന്നത് .നീൽ – ഡി കുഞ്ഞയാണ് ഛായാഗ്രഹണം .റോജിൻ തോമസ് എഡിറ്റിംഗ് ,കോസ്റ്റും ഡിസൈൻ ഉത്തരാ മേനോനുമാണ് .
അനുഷ്ക ഷെട്ടിയാണ് 2024 ഇൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ നായിക. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങൾ നിറഞ്ഞ ചിത്രത്തിൻറെ ആദ്യ ഗ്ലിമ്പ്സ് സിനിമ ഒരു ദൃശ്യ വിരുന്നു തന്നെയായിരിക്കുമെന്ന സൂചനയാണ് തരുന്നത്. നടൻ ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് സിനിമയെ കുറിച്ചുള്ള ആദ്യ അപ്ഡേഷനും പുറത്ത് വന്നത് . കത്തനാരെ സംശയത്തോടു കൂടി നോക്കി കാണുന്ന മത പുരോഹിതരേയും. ആദ്യ കാലങ്ങളിലെ കഷ്ടപാടുകൾ നിറഞ്ഞു നിൽക്കുന്ന കത്തനാരെയും കുറിച്ചുള്ള സൂചനകളാണ് അപ്ഡേഷന് നൽകുന്നത്