സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് കാവ്യാമാധവന്റെയും ദിലീപിന്റെയും ചിത്രങ്ങളാണ്.കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ കാവ്യാ മാധവൻ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്.
View this post on Instagram
ലാവണ്ടർ നിറത്തിലുള്ള സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ ആണ് കാവ്യ എത്തിയിരിക്കുന്നത്. കാവ്യയുടെ സ്വന്തം ബ്രാൻഡ് ആയ ലക്ഷ്യയുടെ സാരിയാണ് നടി ധരിച്ചിരിക്കുന്നത്.മേക്ക് ഓവർ ബൈ മീരാജ് ആണ് കാവ്യയുടെ പുതിയ ലുക്കിന് പിന്നിൽ.
View this post on Instagram
View this post on Instagram
ദിലീപും അതെ നിറത്തിലുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്.വളരെ സന്തോഷത്തോടുകൂടിയാണ് കാവ്യയും ദിലീപും ചിത്രത്തിലുള്ളത്.നിമിഷ നേരം കൊണ്ടാണ് ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.
കഴിഞ്ഞ ദിവസമാണ് നടി കാവ്യാ മാധവൻ ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ട് ആരംഭിച്ചത്.സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത നടി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്.ശുഭ ആരംഭം എന്ന രീതിയിൽ ചിങ്ങം ഒന്നിന് സെറ്റ് സാരി അണിഞ്ഞുള്ള ചിത്രം പങ്കുവച്ചാണ് നടി ഇൻസ്റ്റഗ്രാമിൽ വരവറിയിച്ചത് . ‘‘ചിങ്ങമാസത്തിന്റെ ചാരുതയിൽ പൂവണിയട്ടെ ഓരോ മനസ്സുകളും. പുതിയൊരു പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ’’എന്ന് പറഞ്ഞുകൊണ്ട് താരം പങ്കുവച്ച പോസ്റ്റിന്റെ കമന്റ് സെഷൻ ഓൺ ആയിരുന്നു.നിരവധി പേരാണ് അന്ന് താരത്തിന് ആശംസകളുമായികമന്റ് ബോക്സിൽ രംഗത്ത് എത്തിയിരുന്നത്. ഒരു കാലത്ത് മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് കാവ്യ മാധവൻ.നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടി വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. ഫെയ്സ്ബുക്കിൽ 48 ലക്ഷം ആരാധകരുളള കാവ്യ മാധവൻ സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട് . അഭിനയത്തില്‍നിന്നു പൂർണ്ണമായും മാറി നിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരികെ വരണമെന്ന് ആരാധകർ ആവശ്യപ്പെടാറുണ്ട് . ഇതിനിനിടയിലാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പ്രവേശനം.ഇതുപോലെ അപ്രതീക്ഷിതമായി സിനിമയിലും നടി തിരിച്ചെത്തുമെന്നാണ് ആരാധകർ പറയുന്നത്.എന്തായാലും തങ്ങളുടെ പ്രിയ നടിയുടെയും നടന്റെയും ഒരുമിച്ചുള്ള ചിത്രങ്ങൾ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരുള്ളത്.