പ്രിയ സുഹൃത്ത് രമേശ് പിഷാരടിക്ക് പിറന്നാൾ ആശംസകളുമായി മഞ്ജുവാര്യർ.ആനന്ദ് ടിവി അവാർഡ് ചടങ്ങിനായി ലണ്ടനിൽ പോയപ്പോൾ രമേശ് പിഷാരടിക്കൊപ്പം എടുത്ത വീഡിയോ പങ്കുവച്ചാണ് നടി പിറന്നാൾ ആശംസകൾ നേർന്നത്.
View this post on Instagram
”ലണ്ടനിലായാലും പാരീസിലായാലും ,കടവന്ത്രയിലായാലും തൃപ്പൂണിത്തറയിലായാലും ആഘോഷം നിങ്ങൾക്കൊപ്പമാണ്.നിങ്ങളാണ് എന്റെ ആഘോഷം.പിറന്നാൾ ആശംസകൾ പിഷു ” എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യർ ആശംസകൾ നേർന്നത്.”തൊട്ടുപിന്നാലെ തന്നെ മറുപടിയുമായി പിഷാരടിയും രംഗത്ത് എത്തുകയായിരുന്നു.” ഈ ചിലങ്ക ഞാൻ ഇവിടെ ഉപേക്ഷിക്കുന്നു ” എന്ന് പറഞ്ഞുകൊണ്ടാണ് പിഷാരടി കമന്റിന് മറുപടി നൽകിയത്.വളരെകാലമായിട്ടുള്ളതാണ് പിഷാരടിയും മഞ്ജുവാര്യരും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സൗഹൃദം.മൂവരും ഇടക്കിടക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവക്കാറുണ്ട്.ഇവക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട് .
ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് രമേശ് പിഷാരടി. വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായിരിക്കുന്ന നടന് ഒട്ടനവധി ആരാധകരാണ് ഉള്ളത്. 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയാണ് രമേശ് പിഷാരടി ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുൻപ് ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസിൽ സജീവമായിരുന്നു നടൻ.പിന്നീട് ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ജനശ്രദ്ധ നേടി. ബഡായി ബംഗ്ലാവ് പരിപാടിയിൽ ആര്യ ബഡായിയുടെ ഭർത്താവായി എത്തുകയും ഒട്ടനവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.
ശേഷം 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അതേസമയം കുഞ്ചാക്കോ ബോബന്റെ അടുത്തതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണ് ചാവേർ. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ നോക്കി കാണുന്ന ഒരു ചിത്രം കൂടിയാണ് ഇത്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.