മലയാളത്തിലെ ഹിറ്റ് ചിത്രം ആർഡിഎക്‌സിലെ നീല നിലവേ എന്ന ഗാനത്തിന് ചുവട് വച്ച് പ്രിയ നടി നവ്യ നായർ.ചിത്രത്തിൽ ഷെയ്ൻ നിഗം ചെയ്ത ഡാൻസും ഗാനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.അതെ നൃത്തച്ചുവടുകൾ തന്നെയാണ് നവ്യയും വീഡിയോയിൽ അവതരിപ്പിച്ചിട്ടുള്ളത്.
View this post on Instagram
”തുടക്കം കുറച്ച് മോശമായെങ്കിലും അവസാനം ഒട്ടും മെച്ചപ്പെടാത്തതുകൊണ്ട് കുഴപ്പമില്ലലോ ലെ….. കോൺഫിഡൻസാണ് പ്രധാനം.എന്തായാലും അടിപൊളി സിനിമയാണ് ആർഡിഎക്സ് .ഒപ്പം ഷെയ്‌നിന്റെ ഡാൻസും വളരെ നന്നായിട്ടുണ്ട്” എന്ന് പറഞ്ഞുകൊണ്ടാണ് നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.നടിയുടെ വീഡിയോ നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.ഭൂരിഭാഗം ആളുകളും നടിയുടെ വീഡിയോ മികച്ചതായിട്ടുണ്ടെന്നും ഇതുപോലുള്ള ഡാൻസുകൾ ഇനിയും ചെയ്യണമെന്നുമാണ് വീഡിയോക്ക് താഴെ കമന്റിലൂടെ പറഞ്ഞിരിക്കുന്നത്.
സിനിമയിലെ ”നീല നിലവേ ” എന്ന് തുടങ്ങുന്ന ഗാനത്തിനും പാട്ടിലെ ഷെയ്നിന്റെ നൃത്തത്തിനും വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചത്.ഷെയ്ൻ നിഗത്തിന്റെ അതിഗംഭീരം നൃത്ത ചുവടുകളും മഹിമ നമ്പ്യാരുടെ അഭിനയവും ഗാനത്തിനെ ഹിറ്റാക്കി മാറ്റുകയായിരുന്നു.ഇതിനോടകം ചിത്രത്തിലെ ഗാനം റീലുകളായും മറ്റും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.മാത്രമല്ല 12 മില്യൺ ആളുകൾ ഈ ഗാനം യുട്യൂബിൽ കണ്ടുകഴിഞ്ഞു.സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ നായർ തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകർക്കായി പങ്കുവക്കാറുണ്ട്.നീണ്ട പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരുത്തി എന്ന സിനിമയിലൂടെയാണ് നടി വീണ്ടും സിനിമാമേഖലയിൽ തിരിച്ചെത്തിയത്. ഒരുത്തിയുടെ കഥ പറഞ്ഞ സിനിമ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു. നവ്യയുടെ പ്രകടനവും ഒപ്പം കയ്യടി നേടി. പത്ത് വര്‍ഷത്തെ ഇടവേള കഴിഞ്ഞുള്ള നവ്യയുടെ തിരിച്ചുവരവ് അതിശക്തമായി തന്നെയായിരുന്നു.
അതേസമയം പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെയും താരപ്പൊലിമയില്ലാതെയും തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ആർഡിഎക്സ്.ഓഗസ്റ്റ് 25 ന് ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത് .മലയാള സിനിമയില്‍ ശബ്‌ദാരവങ്ങളില്ലാതെ
ഹിറ്റ് ആയ ആർഡിഎക്സ് കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റിലും നാലാം സ്ഥാനത്ത് എത്തിയിരുന്നു.പതിനേഴ് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലേറെ നേടിയിരിക്കുന്ന ചിത്രം വൈകാതെ കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.